ഒമാൻ : പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മസ്കറ്റ് നഗരസഭ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിനോദ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍, അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുവെന്ന് ഓരോ സഞ്ചാരിയും ഉറപ്പാക്കണമെന്നും നഗരസഭ പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിന് 100 ഒമാനി റിയാലാണ് (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുന്നത് .