മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഡ്യൂട്ടി ഫ്രീ നടത്തി വരുന്ന “ക്യാഷ് റാഫിൽ” നറുക്കെടുപ്പിൽ വിജയികൾ മൂന്ന് പേരും പ്രവാസി മലയാളികൾ. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ റെനാട്ട് റോസ്‌പ്രവക വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിജയികൾക്ക് നൽകി
മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്.
ഒന്നാം സമ്മാനമായ 80ലക്ഷം രൂപ തൃശൂർ ചേലക്കോട് സ്വദേശി സണ്ണി ജോർജ് , രണ്ടാം സമ്മാനം 20 ലക്ഷം രൂപ തിരുവനന്തപുരം മണക്കാട് സ്വദേശി ഫൈസൽ ബഷീറിനും മൂന്നാം സമ്മാനമായ 8 ലക്ഷം രൂപ കൊല്ലം മുണ്ടക്കൽ സ്വദേശി അജി രാജാഗോപാലിനുമാണ് ലഭിച്ചത്.