മസ്കറ്റ് : ആഘോഷങ്ങൾക്ക് നിറംപകർന്നെത്തുന്ന മസ്കത്ത് ഫെസ്റ്റിവലിനെ വരവേൽക്കാൻ സ്വദേശികളും വിദേശികളുമൊരുങ്ങി. ജനുവരി 19 മുതൽ ഫെബ്രുവരി 4 യാണ് പരിപാടികൾ. മൂന്നുവർഷത്തെ ഇടവേളക്കു ശേഷം ആണ് ഫെസ്റ്റിവൽ വീണ്ടും ആരംഭിക്കുന്നത്, അമീറാത്ത്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ഫെസ്റ്റിവൽ നടന്നത്. 2020ൽ മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണം മൂലം ഫെസ്റ്റിവൽ നിർത്തിവെക്കുകയായിരുന്നു. 2021ലും 2022ലും കോവിഡ് കാരണമായി. കോവിഡ്ൻറെ ഇടവേളക്കുശേഷം വീണ്ടും ഫെസ്റ്റിവൽ നടക്കുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഏറെ ആവേശം നൽകുന്നുണ്ട്. ഫെസ്റ്റിവൽ ആരംഭിക്കുന്നതോടെ നാടും നഗരവും ഉത്സവസീസണിലേക്ക് നീങ്ങും, ഇത് വ്യാപാര മേഖലക്ക് ഉണർവേകും. കാലാവസ്ഥ തണുപ്പായതോടെ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളും ഫെസ്റ്റിവൽ നഗരി സന്ദർശിക്കുമെന്നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി പ്രതീക്ഷിക്കുന്നത്. ഒമാനിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ ഖരീഫ് ഫെസ്റ്റിവലിന് ഇത്തവണ ഒമാനിൽ നിന്നുള്ള സന്ദർശകനായിരുന്നു ഏറെയും.