മസ്കറ്റ് ഫ്രൈഡ് ചിക്കന്‍ റൂവിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മസ്കറ്റ് :റൂവി ലുലു സൂഖിന് പിന്‍വശം മസ്‌കത്ത് ഫ്രൈഡ് ചിക്കന്‍ പുതുതായി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഫാതി അഹമദ് ഉമര്‍ അല്‍ ജഹ്ദമിയും യാഖൂബ് സാലിം അല്‍ അസിമിയും ചര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ മനോജ് രാജന്‍, മാത്യു ചാക്കോ, ജോസഫ്, ആബല്‍ ജോണ്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഡയറക്ടര്‍ ജോജി ജോസഫ് ആശംസകള്‍ നേര്‍ന്നു.
ക്രിസ്പി ഫ്രൈഡ്‌ ചിക്കന്‍, ഫ്രഷ് ബര്‍ഗര്‍, ട്വിസ്റ്റര്‍, ഫ്രഷ് ജ്യൂസ്, കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ട്രന്‍ഡിംഗ് ആയ ബോബ ജ്യൂസ് ബബ്ബിള്‍ ടീ എന്നിങ്ങെ വൈവിധ്യമാര്‍ന്ന മികച്ച ടേസ്റ്റി വിഭവങ്ങള്‍ ഇവിടെ മിതമായ നിരക്കില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.