ഒമാനിൽ അഞ്ച് മലയാളികൾക്ക് ജയിൽ മോചനം.

മസ്കറ്റ് :ഇരുപതു വർഷമായി ഒമാൻ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഷാജഹാനും സന്തോഷ് കുമാറിനും മടക്കം അഞ്ച് മലയാളികൾക്ക് ജയിൽമോചനം,രണ്ടു ഒമാൻ സ്വദേശികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവർ ആയിരുന്നു ഷാജഹാനും സന്തോഷ് കുമാറും,മറ്റു മൂന്നുപേരായ ഭരതൻ പിള്ള (18വർഷം) നവാസ് (9 വർഷം ) മനാഫ് (9 വർഷം ) കൊലപാതക കേസുകൾ ജയിലിൽ കഴിഞ്ഞവരായിരുന്നു.ഭരതൻ പിള്ളക്ക് 25 വർഷവും, നവാസിന് 13 വർഷവും,മനാഫിന് 10 വർഷവുംആയിരുന്നു കോടതി ശിക്ഷിച്ചത്.ഒമാനിലെ നിരവധി സാമൂഹിക പ്രവർത്തകർ നിരന്തര ശ്രമം നടത്തിയിരുന്നു.അന്തരിച്ച സൂറിലെ സാമൂഹിക പ്രവർത്തകൻ ആയ ഷാജഹാൻ ഈ പ്രശത്തിൽ ഇടപെട്ട് നിരവധി ഓഫീസുകൾ കയറി ഇറങ്ങിയിരുന്നു. പിന്നീട് സാമൂഹ്യ പ്രവർത്തകൻ ആയ ഹബീബ് തയ്യിലിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയായിരുന്നു. കേരളസഭയിൽ ഈ പ്രശനം ഉന്നയിക്കുകയും ഒമാനിലെ സാമൂഹിക പ്രവർത്തകൻ തയ്യിൽ ഹബീബ്ബും ഷാജഹാന്റെയും സന്തോഷ് കുൻമാറിന്റെയും കുടുംബം ഒരുമിച്ചു നിവേദനം നൽകിയിരുന്നു. സുഷമ സ്വരാജ്ഉം പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.