മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 29 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു , ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 10 മണിവരെ ആയിരിയുന്നു ആദ്യം അടച്ചിടാൻ തീരുമാനിച്ചത് 22 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അന്ന്
വീണ്ടും രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ ചെയ്തിരുന്നു, ഇപ്പോൾ മെയ് 8 ആം തിയതിൽ രണ്ടാം ഘട്ടം ലോക്ക്ഡൗൺ അവസാനിക്കാൻ ഇരിക്കുമ്പോൾ ആണ് മെയ് 29 വരെ വീണ്ടും നീട്ടിയത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഐസൊലേഷൻ ചെയ്തിരിക്കുന്ന മത്ര,ജലാൻ ബു അലി, തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രങ്ങൾ തുടരും .കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആണ് സുപ്രീം കമ്മറ്റിയുടെ നടപടി.