കണ്ണൂർ : മേയ് 22 ന് മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള വന്ദേഭാരത് വിമാനത്തിലാണ് കണ്ണൂർ ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70)ഉം ഭാര്യയും മകനും മകന്റെ ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിനും ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ ഇദ്ദേഹം ചികിത്സയിലായിരുന്നു.ദീർഘകാലം മത്ര സൂഖിൽ ഇമിറ്റേഷൻ ജ്വല്ലറി നടത്തിയിരുന്ന ഇ ദ്ദേഹത്തിന്റെ മരണവാർത്ത സൂഖിലെ കച്ചവടക്കാരും തൊഴിലാളികളും ഞെട്ടലോടെയാണ് ശ്രവിച്ചത്.