മസ്കറ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്സ് ന്റെ നേതൃത്വത്തിൽ 70മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു, ഉമ്മർ എരമങ്ങലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി റെജി ഇടിക്കുള പരിപാടികൾ ഉൽഘടനം ചെയ്തു തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരുപാടിയും നടന്നു. ദേശസ്‌നേഹവും രാഷ്ട്രീയ ബോധവും വളര്‍ത്തുന്നതില്‍ സ്വാതന്ത്ര്യദിന സ്മരണകള്‍ അതുല്യമായ പങ്കു വഹിക്കുന്നതായും സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കിയ പൂര്‍വകാല കോണ്‍ഗ്രസ് നേതാക്കള്‍ കൊളുത്തിയ ദീപശിഖ കെടാതെ രാജ്യ നന്മക്കായി തെളിച്ചു വെക്കാന്‍ ഇക്കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധമാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു.