മസ്കറ്റ് :ഒമാനിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് കടുത്ത ചൂട്.ഭൂരിപക്ഷം പ്രദേശങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. സൂറിൽ 45 ഡിഗ്രിയും നിസ്വയിലും ഖസബിലും 44 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. മസ്കത്തിൽ 43 ഡിഗ്രിയായിരുന്നു. സോഹാറിൽ 41 ഡിഗ്രിയും ഇബ്ര, റുസ്താഖ്,
ഇബ്രി എന്നിവിടങ്ങളിൽ 44 ഡിഗ്രി താപനിലയുമാണ് അനുഭവപ്പെട്ടത്.സലാലയിലും ജബൽ അഖ്ദറിലെ സൈഖ് ഗ്രാമത്തിലുമാണ് കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്. യഥാക്രമം 31 ഡിഗ്രിയും 29 ഡിഗ്രിയും.അടുത്ത ദിവസങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. വടക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലും 40 മുതൽ 45 ഡിഗ്രിയും ഉൾപ്രദേശങ്ങളിലും മരുഭൂ മേഖലകളിലും 45ന് മുകളിലും ചൂട് ഉയരാനിടയുണ്ട്. ദോഫാർ ഗവർണറേറ്റിൽ 30 ഡിഗ്രിക്ക് അടുത്ത് ചൂടാകും അനുഭവപ്പെടുക. ഏതാനും ദിവസങ്ങളിലായി പൊതുവെ സുഖകരമായ കാലാവസ്ഥയായിരുന്നു ഒമാനിൽ മൊത്തം അനുഭവപ്പെട്ടിരുന്നത്. ഇത് നോെമ്പടുത്തിരുന്നവർക്ക് അനുഗ്രഹമായിരുന്നു. ചൂട് ഉയർന്നത് പുറം ജോലിക്കാരെ ക്ഷീണിതരാക്കും.അതിനിടെ, രാജ്യത്തെ നിർമാണ തൊഴിലാളികൾക്കും തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്കുമായുള്ള മധ്യാഹ്ന വിശ്രമസമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമസമയം. ആഗസ്റ്റ് അവസാനം വരെ ഇത് പ്രാബല്യത്തിലുണ്ടാകും. കടുത്ത വേനൽചൂട് അനുഭവപ്പെടുന്ന മൂന്നു മാസമാണ് ഉച്ച വിശ്രമസമയം അനുവദിക്കുന്നത്.ഇൗ സമയത്ത് തൊഴിലെടുപ്പിക്കുന്നത് നിയമ ലംഘനമാണ്. ഒമാനി തൊഴിൽ നിയമത്തിെൻറ 118ാം ആർട്ടിക്കിൾ പ്രകാരം നിയമലംഘകർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയോ ഒരു മാസം തടേവാ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ ലഭിക്കും. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാകും.