മസ്കറ്റ്;വരും ദിവസങ്ങളിൽ താപനില ഉയരും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മസ്കറ്റ്: ഒമാനിൽ അന്തരീക്ഷ താപനില ഉയരും.ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും (ഒക്ടോബർ 5) വ്യാഴാഴ്ച രാവിലെ മുതൽ നാൽപ്പത് പകുതി വരെ അന്തരീക്ഷ താപനില ഉയരും. (ഒക്‌ടോബർ 6) വെള്ളിയാഴ്ച തെക്കൻ അൽ ബത്തിന പ്രദേശങ്ങൾ, മസ്‌കറ്റ് ഗവർണറേറ്റിലെ പർവത പ്രദേശങ്ങൾ എന്നിവടങ്ങളിൽ താപനില താരതമ്യേന ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളിൽ മരുഭൂമിയിലെ താപനിലയിൽ തുടർച്ചയായ വർധനവാണ് ഇതിന് കാരണം.