മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് എം.സി.സൈസ് ഇലവൻ സുവൈക്കും , റാപ്റ്റർസ് വുമണും ജേതാക്കൾ

ഒമാൻ : പൊള്ളുന്ന ചൂടിൽ കായിക പ്രേമികൾക്ക് ആവേശമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച സ്പോർട്സ് സ്‌പാർക്ക് പരിപാടിയുടെ ഭാഗമായി ടിപ്പിച്ച മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് ഇൻഡോർ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. പുരുഷ – വനിതാ വിഭാഗങ്ങളിലായി നാല്പതിലേറെ ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ എം.സി.സി ഇലവൻ സുവൈക്കും , വനിതാ വിഭാഗത്തിൽ റാപ്റ്റെർസ് വുമണും ജേതാക്കളായി
കമ്മിൻസ് കാറ്ററിംഗ് ടൈറ്റിൽ സ്‌പോൺസറായ ടൂർണമെന്റിൽ ലൈക്ക സ്വിച്ച്‌ഗിയർ സപ്പോർട്ടിംഗ് സ്‌പോൺസറുമായിരുന്നു .ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ജതിന്ദർ സിംഗ്, ഒമാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പ്രിയങ്ക മെൻഡോൻസ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . മുപ്പത്തിരണ്ട് ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗത്തിൽ എം.സി.സി ഇലവൻ സുവൈഖ് ജേതാക്കളും , ഇ .ഐ .ക്ലാസിക്കോ റണ്ണറപ്പുമായി . മികച്ച കളിക്കാരനായി എം.സി.സി ഇലവൻ സുവൈക്കിലെ രണാ താഹ അലിയും , മികച്ച ബാറ്റ്സ്മാൻ ആയി ഗ്രീൻ സ്റ്റാർസിലെ തൈമൂർ അലിയും , മികച്ച ബൗളർ ആയി ബ്രാവോസ് ഇലവനിലെ വിജേഷും തിരഞ്ഞെടുക്കപ്പെട്ടു . എട്ടു ടീമുകൾ ടീമുകൾ പങ്കെടുത്ത വനിതാ വിഭാഗ മത്സരങ്ങൾ മസ്കറ്റ് ടെന്നിസ് ബോൾ ക്രിക്കറ്റ് സംഘടിപ്പിച്ച ആദ്യത്തെ വനിതാ ക്രിക്കറ്റ് ടൂർണമെന്റ് എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടി. , ഭാവിയിൽ സ്ത്രീകളുടെ ക്രിക്കറ്റിന് സമാനമായ വില നൽകാനും കൂടുതൽ വനിതാ ടൂർണമെന്റുകൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു . റാപ്റ്റർസ് വുമൺസ് ജേതാക്കളും , ഐ.എസ്.സി എം.കെ.വി റണ്ണർ അപ്പുമായ ടൂർണമെന്റിൽ റാപ്റ്റർസ് വുമണിലെ ഫിസ ജാവേദ് മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടു , മികച്ച ബാറ്റ്‌സ് വുമണായി , ബൗളർ എന്നീ ഇനങ്ങളിൽ റാപ്റ്റർസ് വുമണിലെ നിത്യ ജോഷിയും തിരഞ്ഞെടുക്കപ്പെട്ടു . കായിക മികവ് മാത്രമല്ല, ഒമാനിലെ ക്രിക്കറ്റ് പ്രേമികളിൽ സൗഹൃദവും സമൂഹാത്മക ചിന്തകളും വളർത്തുന്നതിന് ടൂർണമെന്റ് വലിയ പങ്ക് വഹിചെന്നും . സ്പോൺസർമാർക്കും, മത്സരാർത്ഥികൾക്കും, കാണികൾക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ അറിയിച്ചു