സൊഹാർ. സംഗീത രാത്ത് എന്ന പേരിൽ ഫലജ് ഫുഡ് സ്റ്റുഡിയോ ഹാളിൽ സംഗീത നിശ അരങ്ങേരി നിസാർ വയനാട്,ബബിത ശ്യാം, റഷാദ് എന്നിവർ നയിച്ച ഗാനമേളയും രമ്യ ദ്യിപിനും സംഘവും നയിച്ച തിരുവാതിര.ദിയ ആർ നായർ അവതരിപ്പിച്ച സെമി ക്‌ളാസിക്കൽ ഡാൻസ്. നയോമി നരീഷ് അവതരിപ്പിച്ച ക്‌ളാസിക്കൽ ഡാൻസ് മഴവിൽ മനോരമ അമൃത ടീവി D3 ഫെയിം വികാസ് അവതരിപ്പിച്ച ഡാൻസ് എന്നിവ അരങ്ങേറി.
പരിപാടിയുടെ തുടക്കത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കബീർ യുസുഫ് സംവീധാനം നിർവഹിച്ച പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യഥാർഥ്യങ്ങൾ വരച്ചുകാട്ടിയ അവന്തിക യുടെ വീട് എന്ന സിനിമ പ്രദർശനവും ഉണ്ടായിരുന്നു ചടങ്ങിൽ കബീർ യുസഫിനെ പൊന്നാടയണിയിച്ചു ഫുഡ് സ്റ്റുഡിയോ ഉടമ റഷീദ് സ്വീകരിച്ചു.സിറാജ് കാക്കൂർ സ്വാഗതവും എള്ളുണ്ട ടീം അംഗം ലിജിത്ത് കാവാലം നന്ദിയും പറഞ്ഞു
നദ്ന ഷെറിൻ അവതാരകയായിരുന്നു കോവിഡിന് ശേഷം നടക്കുന്ന പൊതു പരിപാടിയെന്ന നിലയിൽ ഫുഡ് സ്റ്റുഡിയോ ഹാൾ നിറഞ്ഞു കവിഞ്ഞ ആസ്വദകർ ഉണ്ടായിരുന്നു.