മ്യൂസിക്കൽ ചെയർ” ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു

അബുദാബി : ഉദ്വേഗം നിറച്ചു് വിപിൻ അറ്റ്ലിയുടെ “മ്യൂസിക്കൽ ചെയർ” O.T .T (ഓൺലൈൻ പ്ലാറ്റഫോം ) യിൽ ലോകമെമ്പാടും July 5 റിലീസിന് ഒരുങ്ങുന്നു .മെയിൻ സ്ട്രീം ടി വി എന്ന ആപ്പിലൂടെ (MAINSTREAM APP ) QAR 7 .28 ന് ദോഹയിൽ ഇരുന്നു ഒരു റിലീസ് മലയാള സിനിമ മൊബൈൽ,ടാബ് ,ലാപ്ടോപ്പ് ,സ്മാർട്ട് ടീവി വഴി കുടുംബത്തോടൊപ്പം വീട്ടിൽ ഇരുന്നു കാണുവാൻ സാധിക്കും എന്നുള്ളതാണ് ഈയൊരു സംവിധാനത്തിന്റെ സവിശേഷത. ആൻഡ്രോയിഡിലും ios ലും ഫ്രീ ആയി ലഭ്യമാണ് ഈ ആപ്പ്. ഇന്ത്യയിൽ Rs .40 നിരക്കിലും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ 2$ എന്ന നിരക്കിലും ഈ സിനിമ സ്ട്രീം ചെയ്യാവുന്നതാണ് .ദേശീയ സംസ്ഥാന പുരസ്കാരം നേടിയ “ബെൻ ” സിനിമയ്ക്ക് ശേഷം വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമാണ് “മ്യൂസിക്കൽ ചെയർ”.ഹോംലി മീൽസ് എന്ന സിനിമയ്ക്ക് ശേഷം വിപിൻ ആറ്റ്ലി നായകനാകുന്ന സിനിമയാണിത്. മാർട്ടിൻ എന്ന എഴുത്തുകാരന്റെ വേഷത്തിലാണ് വിപിൻ ചിത്രത്തിൽ എത്തുന്നത് .വിപിനെ കൂടാതെ നൂറോളം പുതുമുഖങ്ങളും ഈ സിനിമയിൽ അണി നിരക്കുന്നു.സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രത്തിന്റെ നിർമ്മാതാവ് .അലൻ ഖത്തർ കേന്ദ്രികരിച്ചുള്ള സെക്യൂറ ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും ഒരു സിനിമ പ്രേമിയും ആണ്. ഈ ബാനറിൽ വരുന്ന ആദ്യ സിനിമ സംരംഭം ആണ് “മ്യൂസിക്കൽ ചെയർ”.കോവിഡ് പശ്ചാത്തലത്തിൽ തിയറ്റർ അടഞ്ഞ സാഹചര്യത്തിൽ റീലീസ് മുടങ്ങിയ അവസരത്തിലാണ് ഇങ്ങനെ ഒരു സാധ്യതതയെ ക്കുറിച്ചു ഇവർ ചിന്തിച്ചു തുടങ്ങിയത്.ഈയൊരു പ്ലാറ്റഫോം സിനിമ നിർമ്മാതാക്കൾക്ക് ഒരു പ്രോചോദനം ആകും എന്നാണ് അലനും കൂട്ടരും വിശ്വസിക്കുന്നത് .