മസ്കറ്റ് വെടിവെപ്പ് : ഒരു ഇന്ത്യക്കാരൻ അടക്കം ഒൻപത് മരണം

ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ റോയൽ ഒമാൻ പോലീസും സൈന്യവും – സുരക്ഷാ സേനയും നടപടി ക്രമങ്ങൾ അവസാനിപ്പിച്ചതായി അറിയിച്ചു. വെടിവെപ്പിൽ 5 സാധാരണക്കാരും, റോയൽ ഒമാൻ പോലീസിലെ ഒരു പോലീസുകാരന്റെ രക്തസാക്ഷിത്വവും, മൂന്ന് കുറ്റവാളികളുടെ മരണവുമാണ് റോയൽ ഒമാൻ പോലീസ് സ്ഥിതീകരിച്ചത്.. വിവിധ രാജ്യക്കാരായ (28) ആളുകളുടെ പരിക്കിന് പുറമേ ദേശീയ ഡ്യൂട്ടി നിർവഹിക്കുന്നതിടയിൽ നാലു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട് …, പരിക്കേറ്റവരെ ചികിത്സ ലഭിക്കുന്നതിനായി ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മാറ്റിയതായും സംഭവത്തിൻ്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങങ്ങൾ തുടരുമെന്നും റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചു ….. സംഭവത്തിൽ ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടപ്പെട്ടതായി ഒമാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസിയെ അറിയിച്ചുണ്ടെന്നും എംബസി അറിയിച്ചു .. മറ്റൊരാരു ഇന്ത്യക്കാരന് പരിക്കേറ്റതായും എംബസി അറിയിച്ചു … പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച റോയൽ ഒമാൻ പോലീസ് മരണപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തി … കൂടാതെ റോയൽ ഒമാൻ പോലീസ് അതിൻ്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടേണ്ടതിൻ്റെ ആവശ്യകതയെ ഊന്നിപ്പറയുകയും വിശ്വസനീയമല്ലാത്ത കക്ഷികൾ നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യണമെന്നും റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ  അറിയിച്ചു