മസ്കറ്റ് ;ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

ഒമാൻ :മസ്‌കറ്റിൽ ജോലിക്കിടെ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.റൂവിയിൽ ജോലിക്കിടെ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് വിൻഡോ ക്ലീനർമാരെ തൊഴിലാളികളെ അത്യാഹിത വിഭാഗം രക്ഷപ്പെടുത്തിയാതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. റൂവിയിലാണ് സംഭവം നടന്നതെന്ന് സിഡിഎഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. അവർ നല്ല ആരോഗ്യത്തിലാണെന്നും CDAA കൂട്ടിച്ചേർത്തു.