മസ്കറ്റിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം

മസ്കറ്റ് : ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2019, നവംബർ 22ന്  മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രഹാളിൽ നടക്കും. 22 ആം തീയ്യതി വെള്ളിയാഴ്ച  പുലർച്ചെ 5:30 മുതലാണ് തിരുവപ്പന മഹോത്സവം ആരംഭിക്കുക.ഏകദേശം 3000 മുതൽ 4000 വരെ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മസ്‌കറ്റിൽ താമസക്കാരായ ഉത്തരമലബാറിലെ കുറച്ച് പ്രവാസി കുടുംബങ്ങൾ  ചേർന്നാണ് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നത്.