മസ്കറ്റ്: കോവിഡ് രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ മത്ര വിലായത്ത് ഒഴുകയുള്ള ഗവർണേറ്റിന്റെ പ്രദേശങ്ങളിൽ ലോക്ഡൗൺ മെയ് 29 വെള്ളിയാഴ്ച നീക്കം ചെയ്യും. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ കഴിഞദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.മസ്കത്തിലെ ലോക്ഡൗൺ നീക്കം ചെയ്യുമെങ്കിലും മത്ര വിലായത്തിലെ ഹെൽത്ത് ഐസോലേഷൻ തുടരും. മസ്കത്തിനും മറ്റ് ഗവർണറേറ്റുകൾക്കുമിടയിലുള്ള സഞ്ചാരം സുഗമമാക്കുന്നതിനും മുൻകരുതൽ നടപടികൾ പാലിച്ചുള്ള വ്യാപാര പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനുമായാണ് ലോക്ഡൗൺ നീക്കം ചെയ്യുന്നതെന്ന് വാർത്താ ഏജൻസി അറിയിച്ചു.സർക്കാർ-സ്വകാര്യ ഓഫീസുകൾ തങ്ങളുടെ ജീവനക്കാരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ട നയങ്ങൾക്കും നടപടികൾക്കും രൂപം നൽകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.