മത്ര:ഒമാന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനപെട്ട സ്ഥലമാണ് മത്രകോർണിഷ്,സഞ്ചാരികൾക്ക് പ്രിയ സ്ഥലവും കപ്പലിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ആദ്യം എത്തുന്നത് , മത്ര സൂകും , കോർണിഷും,പിന്നെ മൽസ്യ മാർക്കറ്റിലും ആണ്. അതുകൊണ്ടു തന്നെ അതിവേഗമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് , ഏതാണ്ട് പണി പൂർത്തിയായി അവസാന മിനുക്കുപണികളിൽആണ് ഇപ്പോൾ എത്തിനിൽക്കുന്നത്. പുതിയ മാർക്കറ്റിൽ മീൻ ചന്തക്ക് പുറമെ, കോഫിഷോപ്പും,ഫലങ്ങളും പച്ചക്കറികളും വിൽക്കുന്നകടകളും, കടൽ വിഭവങ്ങൾ അടങ്ങുന്ന ഭക്ഷണങ്ങൾവിൽക്കുന്ന റെസ്റ്റാറന്റ് കളും പുതിയ മാർക്കറ്റിൽ ഉണ്ടാകും. വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാനാണ് മീ മാർക്കറ്റിന്റെ മുഖച്ഛായതന്നെ മാറ്റിയെടുത്തത്.