ബഹ്‌റൈൻ : ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട ഏഷ്യൻ വംശജന്റെ മരണം കൊലപാതകമെന്ന് പോലിസ്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൂടുതൽ വിവരങ്ങൾ പോലിസ് കണ്ടെത്തിയത്.47 കാരനായ പ്രവാസിയാണ് മുഖാബയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രതിയെക്കുറിച്ച വിവരങ്ങൾ ലഭിച്ചതാ യും അധികൃതർ .കൃത്യം നടത്തിയശേഷം പ്രതി രാജ്യം വിട്ടതായി പോലിസ് കണ്ടെത്തിയിരുന്നു .പ്രതിയെ തിരികെ എത്തിക്കുന്നതിനും നിയമ നടപടികൾ നടത്തുന്നതിനും ഇന്റർപോളിന്റെ സഹായം തേടുമെന്നും സൂചന ഉണ്ട്.