മനാമ : മൈത്രി സോഷ്യല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിർദ്ധന പ്രവാസികളായിട്ടുള്ളവര്‍ക്ക് നല്‍കിവരുന്ന ഉംറ തീർത്ഥാടന പദ്ധതിയുടെ ആദ്യയാത്രയയപ്പ് കഴിഞ്ഞ ദിവസം നടന്നു. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനിടയിൽ ഉംറക്ക് പോകാന്‍ കഴിയാത്തവര്‍ക്കായി മൈത്രി സോഷ്യല്‍ അസോസിയേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസി ഉംറ പദ്ധതി. അതിന്‍റെ ആദ്യ യാത്രയയപ്പ് കഴിഞ്ഞ ദിവസം ഗുദൈബിയ പാലസ് പള്ളിക്ക് സമീപത്തുള്ള ദാറുസ്സലാമില്‍ വെച്ച് നടന്നു.
യാത്രയയപ്പ് സമ്മേളനം മൈത്രി സോഷ്യല്‍ അസോസിയേഷന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് ഷിബു പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി നിസാര്‍ കൊല്ലം അദ്ധ്യക്ഷനായിരുന്നു. ഉംറ വസ്ത്രം തീർത്ഥാടകനായ
കാസര്‍കോഡ് സ്വദേശി ഷെരീഫ് മൈതീന്‍കുഞ്ഞിന് നല്‍കി റഹിം കരുനാഗപ്പള്ളി നിര്‍വഹിച്ചു. നിര്‍ദ്ധനരായ കൂടുതല്‍ പ്രവാസികളെ ഉംറ പാക്കേജില്‍ ഉള്‍പ്പെടുത്തി
കാസര്‍കോഡ് സ്വദേശി ഷെരീഫ് മൈതീന്‍കുഞ്ഞിന് നല്‍കി റഹിം കരുനാഗപ്പള്ളി നിര്‍വഹിച്ചു. നിര്‍ദ്ധനരായ കൂടുതല്‍ പ്രവാസികളെ ഉംറ പാക്കേജില്‍ ഉള്‍പ്പെടുത്തി
തീർത്ഥാടനത്തിന് അയയ്ക്കുവാനാണ് മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ മാര്‍ച്ചില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി നിര്‍വ്വഹിക്കുകയുണ്ടായി. സുമനസ്സുക്കളായ ധാരാളം പേര്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ ഇതിനകം തയ്യാറായിട്ടുണ്ട്. ഉംറയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇത്തരം വ്യക്തികള്‍ മൈത്രി സോഷ്യല്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യാത്രയയപ്പ് ചടങ്ങിൽ മൈത്രി
ഭാരവാഹികളായ ഡോ.അബ്ദുറഹ്മാന്‍, ഷബീർ ക്ലാപ്പന സിബിന്‍ സലിം, റിയാസ് ദാറുസ്സലാം, ഫിറോസ് പന്തളം, നിസാര്‍ കാഞ്ഞിപ്പുഴ, ഷാജി ചുനക്കര, സെ
യ്‌ഫുദീൻ ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.