കാൻസർ രോഗികൾക്ക് മുടി ദാനം നൽകി നജ്മ നവാസ്

മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ നജ്മ നവാസ് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണിൽ നിന്നും മുറി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു.കാൻസർ കെയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകരായ നജ്മയും ഭർത്താവ് നവാസും കോഴിക്കോട് ജില്ലയിലെ ചെരണ്ടത്തൂർ സ്വദേശികളാണ്.ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.