എനിക്ക് നാട്ടിൽ പോകണം ……ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല …..പ്രായത്തിന്റെ അവശതയിൽ വൃദ്ധനായ പ്രവാസിയുടെ കരച്ചിൽ …..
കയ്പേറിയ പ്രവാസ ജീവിത ത്തിന്റെ തിക്ത അനുഭവങ്ങളും വിരഹ വേദന യുടെ വിഷമതകളും മറച്ചു വച്ച് തന്നില്‍ പ്രതീക്ഷ യര്‍പ്പിച്ചു മണൽ കാടുകളിലേക്ക് കടം വാങ്ങിയും പണയ പെടുത്തിയും കടന്നുവന്നവർ ..
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് അറുപതു ശതമാനം ആളുകളും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് . ഒരു മെഴുകുതിരി കത്തുന്നത് പോലെയാണ് പ്രവാസിയുടെ ജീവിതം. മെഴുകുതിരി കത്തുമ്പോള്‍ പ്രകാശം ലഭിക്കും. പക്ഷെ മെഴുകുതിരി തനിയെ ഉരുകി തീരുകയാണ്…. ഒരു പ്രാവിശ്യം വിദേശത്ത് വന്നാല്‍ അവന് പിന്നെ പ്രവാസി ആയി മാറിക്കഴിഞ്ഞു. കൈ നിറയെ പണവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത് മനുഷ്യന് ആരോഗ്യമെന്നാല്‍ ഏറ്റവും വലിയ സമ്പത്താണ്. ധനം എന്ന സമ്പത്തില്‍ കണ്ണുവച്ച് ഗള്‍ഫുനാടുകളിലേക്കു പറക്കുന്ന പ്രവാസിയുടെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നത് , കൈ നിറയെ പണവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത് ധനസമ്പാദനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ആരോഗ്യസമ്പത്ത് ക്ഷയിച്ചിട്ടുണ്ടാവും..
അവനവന്റെ ജീവിതസ്വപ്നങ്ങളുടെ ഒരു വലിയ കൂടുകെട്ടിക്കൊണ്ടാണ് ഓരോ മലയാളിയും ഗള്‍ഫ്നാടുകളിലേക്ക് വിമാനം കയറുന്നതു .പുഴകളും പാടങ്ങളും മരങ്ങളും കിളിയൊച്ചയുമില്ലാത്ത സ്ഥലം .ചോര നീരാകുന്ന മണലാരണ്യത്തിലെ സ്വപ്ന ലോകത്തു തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിധിയുണ്ടെന്ന് മനസിലാക്കിയുള്ള ദേശാടനം …പക്ഷേ, അവിടെച്ചെന്നു കഴിയുമ്പോഴാണ് തങ്ങള്‍ക്ക് മറികടക്കാനുള്ള പ്രതിസന്ധികൾ ഒന്നൊന്നായി പ്രത്യക്ഷപ്പെടുക. ആകാശവും ഭൂമിയും കൈവിട്ട ലോകം. . ശീതീകരിച്ച മുറിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ സൂര്യന് ചൂടുകൊണ്ട് ആവരണം ചെയുന്ന അവസ്ഥ. ഇതിലൊക്കെയുപരിയാണ് നാടും കുടുംബവും നഷ്ടപ്പെട്ടതിന്റെ വേദനയും കുടുംബത്തത്തെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠയും..ഇത് ഒരു സാധാരണ പ്രവാസിയുടെ ചിന്ത ….
എന്നാൽ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുവാൻ ഇറങ്ങി പുറപെട്ടവർക്കു അവരുടെ ജീവിത അനുഭവങ്ങൾ ഇരട്ടി വേദനകൾ ആയിരിക്കും സമ്മാനിക്കുക .. അതും ആയുസിന്റെ അവസാന മെത്തിയവർക്ക്….. ആരോഗ്യവും ആയുസിലെ സമ്പാദ്യവും ഒപ്പം വിദേശ രാജ്യത്തെ നിയമ നടപടിയും ….ശരിക്കും ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ഇത് തന്നെ അധികം
ഇത് കണ്ണൂർ തലശേരി സ്വദേശിയായ നള രാജൻ രണ്ടായിരത്തി എട്ടിലാണ് സിത്രയിൽ ബേക്കറി സാധനങ്ങൾ നിർമിക്കുന്ന ചെറിയ പ്രൊഡക്ഷൻ ഫാക്ടറിക്ക് ആരംഭം കുറിച്ചത്
ബഹറിനിൽ തൊണ്ണൂറുകളിലെ പരിചയവും തന്റെ ജീവിത മേഖലയായി തെരെഞ്ഞെടുത്ത പ്രവർത്തി പരിചയവും വച്ച് അദ്ദേഹം നാട്ടിൽ നിന്നും കടം വാങ്ങിയും സ്വന്തം ബന്ധുക്കളുടെ സമ്പാദ്യംവുമായി മൂന്നരക്കോടി രൂപയാണ് പുതിയ സംരംഭം കെട്ടിപ്പടുത്തുവാനായി ഇവിടേയ്ക്ക് കൊണ്ടുവന്നത്
ആധുനിക മെഷീനുകളുടെ സഹായത്തോടെ നല്ല നിലയിൽ പ്രവത്തനം ആരംഭിച്ച ഫാക്ടറി മുപ്പത്തി രണ്ടോളം ജീവനക്കാർക്ക് വെളിച്ചം പകർന്നു നൽകി , എന്നാൽ ഇവിടുത്തെ പ്രത്യേക അവസ്ഥയും ഓഫീസ് കാര്യങ്ങളിൽ കൂടുതൽ പരിജ്ഞാനം ഇല്ലാതിരുന്ന കാരണം ബിസിനസ് കൂടുതൽ അഭിവൃദ്ധിയിൽ എത്തുവാൻ സാധിച്ചിരുന്നില്ല , അതിനെ തുടർന്ന് ബിസിനസ് മുന്നോട്ടു ചലിപ്പിക്കുവാൻ ക്യാഷ് കടവും വാങ്ങി ,ഓഫീസിൽ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാതിരുന്ന അദ്ദേഹം സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്ക് നിരവധി ചെക്കുകളിൽ ഒപ്പിട്ടു നൽകുകയും ചെയ്തു …തന്റെ അറുപത്തി രണ്ടു വർഷത്തെ പ്രവർത്തി പരിചയം വെറും മനകണക്കായി മാറിയ അവസ്ഥ …..ലണ്ടൻ , ഫ്രാൻസ് ,, ജർമനി ,,,ദുബായ് ,, തുടങ്ങി രാജ്യങ്ങളിലെ പ്രവർത്തി ന്യപുണ്യം എല്ലാം അദ്ദേഹം ബിസിനെസ്സിൽ മുതൽക്കൂട്ടായി പിടിച്ചിരുന്നു , രണ്ടായിരത്തി പതിമൂന്നിൽ അദ്ദേഹത്തിനെതിരെ കേസ് ഉണ്ടാകുകയും , നാലുമാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു അതിനെ തുടർന്ന് അദ്ദേഹത്തിനെ സ്വന്തമെന്നു കരുതിയ സ്ഥാപനം നഷ്ടപ്പെട്ടു .
നിലവിൽ അദ്ദേഹത്തിനെതിരെ സാമ്പത്തികപരമായി ആറു കേസുകളാണ് ഇവിടുത്തെ കോടതിയിൽ ഉള്ളത് …ഇരുപത്തി മൂവായിരം ബഹ്റൈൻ ദിനാർ ആണ് വിവിധ കേസുകളിൽ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം ,
ഇടയ്ക്കു സ്ഥാപനത്തിന്റെ തുടർ പ്രവർത്തനത്തിനായി ഒരു ബന്ധു അൻപത്തി മൂന്നു ലക്ഷം രൂപ കണ്ണൂർ സ്വദേശിയായ മൻസൂറിന്റെ നൽകിയിരുന്നു എന്നാൽ അദ്ദേഹം ആ തുക ഇത് വരെ തിരികെ നൽകിയതും മില്ല —-അതോടെ നിയമപരമായ കാര്യങ്ങളിൽ നിന്നും അകപ്പെടാതിരിക്കുവാനുള്ള അകെ ഉള്ള പ്രതീക്ഷയും അസ്തമിച്ചു ……നിരവധി തവണ എംബസ്സിയിൽ പരാതിയുമായി എത്തിയിരുന്നു ….ധാരാളം പൊതു പ്രവർത്തകർ അദ്ദേഹത്തിന്റെ കേസിൽ എടാ പെട്ടിരുന്നു എന്നാൽ സാമ്പത്തിക കേസ് നിലനിൽക്കുന്നതിനാൽ അതിനൊന്നും പരിഹാരമില്ലാത്ത അവസ്ഥയായി ,,,
എഴുപത്തി ഏഴു വയസുള്ള അദ്ദേഹത്തിന്റെ അവസ്ഥ ഇന്ന് വളരെ ദയനീയമാണ്കഴിഞ്ഞ കുറെ വർഷക്കാലമായി അദ്ദേഹം ജീവിതം എരിഞ്ഞു തീർക്കുകയാണ്
ഒരു കാലിനു സ്വാധീനക്കുറവ് , കണ്ണിനു കാഴ്ചയില്ല , ഓർമക്കുറവ് … പ്രായത്തിന്റെ കാഠിന്യം കൊണ്ട് മനുഷ്യ ജീവിതത്തിൽ സംഭവിക്കാവുന്ന അസുഖങ്ങൾ അദ്ദേഹത്തെ ഇന്ന് വലക്കുകയാണ് …. എങ്ങനെ എങ്കിലും നാട്ടിൽ പോകണമെന്ന അഗ്രവും ഉള്ളിലേറി … ബഹറിനിൽ കഴിയുന്ന ഒരുപറ്റം ചെറുപ്പക്കാരനാണ് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ഇന്ന് നോക്കുന്നത് കുമ്പനാട് സ്വദേശിയായ റോബിൻ കോശി ,ചെന്നിത്തല സ്വദേശി ജിതിൻ മാന്നാർ സ്വദേശി അജയ് എന്നിവർ നൽകുന്ന സ്നേഹ പരിചരണമാണ് അദ്ദേഹത്തിന് ഇന്ന് ഏക ആശ്രയം ,നിലവിൽ അദ്ദേഹത്തിന്റെ പേരിൽ സാമ്പത്തിക കുറ്റങ്ങൾക്കെതിരെ ഉള്ള കേസ് കോടതിയിൽ ആയതിനാൽ മാനുഷിക പരിഗണന മാത്രമേ ഒരു പോം വഴിയായി അവശേഷിക്കുന്നുള്ളൂ , ജീവൻ മാത്രം അവശേഷിക്കുന്ന അദ്ദേഹത്തിന് സമ്പാദ്യമായി ഒന്നും ഇപ്പോൾ അവശേഷിക്കുന്നില്ല .നാട്ടിൽ ഉണ്ടായിരുന്ന കിടപ്പാടവും ഇപ്പോൾ പണയത്തിലാണ് ബന്ധ പെട്ടവർ കരുണ കാണിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇ വൃദ്ധൻ ഇന്ന് തന്റെ ദിനങ്ങൾ കഴിച്ചു കൂട്ടുന്നത്