കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് കാരുണ്യത്തിന്റെ മാലാഖ

By: Mujeeb kalathil

ദമാം : കേരളത്തിലെ പ്രമുഖ വനിതാ ജീവ കാരുണ്ണ്യ പ്രവര്‍ത്തകയും കാരുണ്ണ്യത്തിന്‍റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗത്തിന്‍റെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി മാറി ദമാമിലെ പ്രവാസി കാല്‍പന്ത് മൈതാനം. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച് വരുന്ന ഡ്രീം ഡിസ്റ്റിനേഷന്‍ സൂപ്പര്‍ കപ്പ് മല്‍സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ ആരവങ്ങളിലേക്കാണ്‌ ഭര്‍ത്താവ് സുബൈര്‍ ചെറുപ്പുള്ളശേരിക്കൊപ്പം നര്‍ഗീസ് ബീഗമെത്തിയത്. മേളയുടെ വേദിയായ അല്‍ കോബാര്‍ സ്പോട്ട് യാഡ് സ്റ്റേഡിയത്തില്‍ നര്‍ഗീസ് ബീഗത്തോടോപ്പം ദമാമിലെ സാമൂഹിക സംസ്ക്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ വനിതാ നേതാക്കള്‍ സാന്നിധ്യമറിയച്ചതോടെ പ്രവാസി ഫുട്ബോള്‍ മേളകളില്‍ പുതുചരിത്രം തന്നെ സ്യഷ്ടിച്ചു. ആദ്യ വിദേശ യാത്രയില്‍ തന്നെ പ്രവാസികളുടെ കാല്‍പന്ത് ആവേശം കാണാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ എത്താന്‍ സാധിച്ചത് ഏറെ അഭിമാനം നല്‍കുന്നുവെന്ന് നര്‍ഗീസ് ബീഗം പറഞ്ഞു. തന്‍റെ ജീവകാരുണ്ണ്യ പ്രവര്‍ത്തങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കുന്നത് പ്രവാസികളാണ്‌. അവരുടെ സ്നേഹവായ്പ്പ് തനിക്ക് ഏറെ ആസ്വദിക്കാന്‍ ലഭിച്ചത് അസുലഭ നിമിഷമായി സ്റ്റേഡിയത്തില്‍ നല്‍കിയ സ്വീകരണ പരിപാടികളെ കാണുന്നുവെന്ന് നര്‍ഗീസ് ബീഗം പറഞ്ഞു. പ്രധാന വേദി പൂര്‍ണ്ണമായും വനിതാ നേതാക്കള്‍ക്ക് വേണ്ടി മാത്രം മാറ്റി വെച്ച സംഘാടകര്‍ കളിക്കാരെ പരിചയപ്പെടുന്ന ചങ്ങിനും നിയോഗിച്ചതും വനിത നേതാക്കളെയായിരുന്നു. കളിക്കാര്‍ക്ക് മധുരം നല്‍കിയ നര്‍ഗീസ് ബീഗം ശേഷം ടൂര്‍ണമെന്‍റിന്‌ ആശംസകള്‍ നേര്‍ന്ന് കേക്ക് മുറിച്ചു. കോവിഡ് മഹാമാരി കാലത്ത് നല്‍കിയ സേവനങ്ങള്‍ക്ക് ഡോ: മാജിദ സുമയ്യ (അല്‍ റയാന്‍ മെഡിക്കല്‍ സെന്‍റര്‍), ദി ഫിഫ്റ്റീന്‍ ഡെയ്സ് റ്റു കൌണ്ട് എന്ന പുസ്തകം രചിച്ച് പ്രശസ്തയായ വിദ്യാര്‍ഥി ഖദീജ നഫില (അല്‍ കൊസാമ സ്കൂള്‍) എന്നിവര്‍ക്കുള്ള ഡിഫയുടെ ആദരവുകള്‍ നര്‍ഗീസ് ബീഗം സമ്മാനിച്ചു. നര്‍ഗീസ് ബീഗത്തിനുള്ള ഡിഫയുടെ ഉപഹാരം ഡോ: ലിന്‍ഷ അലവി, ഫസീല മുജീബ്, സജിത ഷഫീക് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഡൊ: സിന്ദു ബിനു, ഷിജില ഹമീദ് (ഒ ഐ സി സി), ഹുസ്ന ആസിഫ്, അര്‍ച്ചന (വേള്‍ഡ് മലയാളി കൌണ്‍സില്‍) മിനി ഷാജി (നവയുഗം), നജ്മുനീസ്സ വെങ്കിട്ട (അല്‍ അബീര്‍ പോളിക്ലിനിക്), ഷബ്ന അസീസ്, സുനില സലീം (പ്രവാസി സംസ്ക്കാരിക വേദി), ബിനില റഷാദ് എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു. ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്‍റ് കമ്മറ്റി കണ്‍വീനര്‍ റഫീക് കൂട്ടിലങ്ങാടി, വിൽഫ്രഡ്‌ ആൻഡ്രൂസ്‌, ഷനൂബ് കൊണ്ടോട്ടി, ലിയാക്കത്ത്‌ കരങ്ങാടൻ, മന്‍സൂര്‍ മങ്കട, റിയാസ് പറളി, ഖലീല്‍ റഹ്മാന്‍, സഹീര്‍ മജ്ദാല്‍, മുജീബ് പാറമ്മല്‍, ജാബിര്‍ ഷൌക്കത്ത്, സകീര്‍ വള്ളക്കടവ്, ജൌഹര്‍ കുനിയില്‍, റഊഫ് ചാവക്കാട്, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന് എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിന്‌ നേത്യത്വം നല്‍കി.