മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി സ്ത്രീജനങ്ങള്‍ക്ക് പ്രജോദനം നല്‍കാൻ സംഘടിപ്പിക്കുന്ന നാരിയം 2017 നാളെ (വ്യാഴം) മസ്കറ് അൽഫലാജ് ഹാളിൽ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സ്ത്രീരത്നങ്ങള്‍ അവതരിപ്പിക്കുന്നതും നിയന്ത്രിക്കുന്നതുമായ നാരീയത്തിലേക്ക് ഒമാനിലെ എല്ലാ ആസ്വാദകരെയും ക്ഷണിക്കുകയാണ്ണെന്ന് അഡ്മിന്‍ പാനലിലുള്ള രേഖാ പ്രേം അറിയിച്ചു.മസ്കറ്റ് മലയാളീസ് കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന “നാരീയം” ത്തില്‍ മലയാള സിനിമാ സീരിയല്‍ സംഗീത മേഖലയില്‍ പ്രഗല്‍ഭരായ ഒരു പറ്റം നാരികള്‍ അവതരിപ്പിക്കുന്ന സംഗീത നൃത്തവാദ്യോഘോഷവും രാത്രി 8 മണിക്ക് രൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ വെച്ച് നടക്കും.
സുപ്രസിദ്ധ ഗായികയും ഗായത്രീ വീണ വായനയില്‍ ഡോക്ടറെറ്റ് ലഭിച്ച വൈക്കം വിജയലക്ഷ്മി, ചലച്ചിത്രതാരങ്ങളായ സോനാ നായര്‍, ശ്രീലക്ഷ്മി, സുപ്രസിദ്ധ പിന്നണി ഗായിക പ്രീത കണ്ണന്‍, വിവിധയിനം വാദ്യോപകരണങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച സൌമ്യ സനാതനും മെലിസ്മയും, വയലിനില്‍ മാസ്മരിക പ്രകടനം കാഴ്ച വെയ്ക്കുന്ന രൂപാ രേവതി, നാടന്‍ പാട്ടിന്‍റെ വേറിട്ട ഭാവവുമായി പ്രസീദ ചാലക്കുടി, നൃത്തത്തില്‍ ബിന്ദു പദീപും ടീമിനോടൊപ്പം നമ്മുടെ മസ്കറ്റിലെ പ്രവാസ ലോകത്ത് നിന്നും തിരഞ്ഞെടുക്കപെട്ട കലാകാരികളും പങ്കെടുക്കുന്നു
കലാപരിപടികലോടൊപ്പം വ്യതസ്ത മേഖലകളില്‍ കഴിവും തെളിയിച്ച അഞ്ചു നാരീരത്നങ്ങളെ നാരീയം വേദിയില്‍ വെച്ച് ശ്രീമതി സുഷമാ ഇന്ദ്രമണിപണ്ടേ ആദരിക്കും. ഒമാനിലെ കായിക മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക പരിഗണനയിലുള്ള വിങ്ങില്‍ നിന്നും ഒമാനെ പ്രതിനിധീകരിച്ച് കൊണ്ട് സ്പെഷ്യല്‍ ഒളിമ്പിക്സ് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ റയാ ഹുമൈദ് അല്‍ ഹസാനിയെയും ശഹ്താ മുബാറക് അല്‍ ഹസാനി എന്നിവരെയും സ്പോര്‍ട്ട്സ് കൌണ്‍സിലിനെയും ആദ്യമായി ഇന്ത്യന്‍ സമൂഹത്തിന്‍റെയും മസ്കറ്റ് മലയാളീസിന്‍റെ പേരിലും പ്രതേകം പുരസ്‍കാരം നൽകും.
അവരോടൊപ്പം ഡോക്ടറേറ്റ് ലഭിച്ച വൈക്കം വിജയലക്ഷ്മിയെയും, ഒമാനിലുള്ള പ്രവാസിയായ കാന്‍സര്‍ രോഗത്തെ തന്റെ കലയിലൂടെ പൊരുതി അതിജീവിക്കുന്ന ജുംബാ ചക്രവര്‍ത്തിയെയും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒമാന്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സ്വന്തം നാടായ ഇന്ത്യയിലെ ലോക യോഗാദിനത്തില്‍ പങ്കെടുത്ത നമ്മുടെ പ്രിയ യോഗാ ട്രെയിനെര്‍ മധുമതി നന്ദകിഷോര്‍നെയും വേദിയിൽ ആദരിക്കും,പ്രവാസ ലോകത്ത് ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും സംഗീത നൃത്ത വാദ്യമേളങ്ങള്‍ കോര്‍ത്തിണക്കി പൂര്‍ണ്ണമായും സ്ത്രീകള്‍ മാത്രമുള്ള ഒരു സ്റ്റേജ്ഷോ അവതരിപ്പിക്കപ്പെടുന്നത്.
പിന്തുണ നല്‍കുവാന്‍ വേണ്ടി ഫേസ്ബുക്കില്‍ പ്രത്യേകം പ്രൊഫൈല്‍ ചിത്രത്തിനും നാരീയം തീം റിംഗ്ടോണ്‍ ഇറക്കിയതിനും മികച്ച രീതിയിലുള്ള പിന്തുണയായിരിന്നു പ്രവാസി സമൂഹത്തില്‍ നിന്നും ലഭിച്ചതെന്ന് രേഖ പ്രേം പറഞ്ഞു. “നാരീയം” എല്ലാ സ്ത്രീരത്നങ്ങള്‍ക്കായി മസ്കറ്റ് മലയാളീസ് സമര്‍പ്പിക്കുകയാണെന്ന് കൂട്ടായ്മയുടെ സ്ഥാപകനായ രാകേഷ് വായ്‌പൂര് അറിയിച്ചു.