ഒമാൻ: ഖരീഫ് സീസൺ നടന്നുകൊണ്ടിരിക്കെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ എയർ സലാലയിലേക്കും ഖസബിലേക്കും ടിക്കെറ്റ് നിരക്കുകളിൽ ഇളവുചെയ്തു ഒമാൻ എയർ .”നിങ്ങൾക്ക് ഇപ്പോൾ സലാലയിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും 45 റിയാൽ മാത്രം ചിലവാക്കി ഖരീഫ് സീസൺ ആസ്വദിക്കാം എന്ന് ഒമാൻ എയർ പറയുമ്പോൾ 25 റിയാലിന് മാത്രം ചിലവാക്കി ഖസബിലേക്ക് യാത്ര ചെയ്യാമെന്നും ഒമാൻ എയർ പ്രസ്താവനായി കൂട്ടിച്ചേർത്തു ” ഒമാന്റെ ഔദ്യോഗിക കാരിയർ എന്ന നിലയിൽ പ്രാദേശിക കമ്മ്യൂണിറ്റികളോടുള്ള ഒമാൻ എയറിന്റെ പ്രതിബദ്ധതയെയും പുനരുജ്ജീവനത്തിനായി സജീവമായി സംഭാവന ചെയ്യുന്നതിനുള്ള അതിന്റെ തുടർച്ചയായ ശ്രമങ്ങളെയും കുറഞ്ഞ നിരക്ക് സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്ന് ഒമാൻ & ജിസിസി റീജിയണൽ വൈസ് പ്രസിഡന്റ് സെയിൽസ് അഹമ്മദ് അലി അൽ മഹ്റൂഖി പറഞ്ഞു.
വിമാനദേശീയക്കമ്പനിയായ ഒമാൻ എയർ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിമാന യാത്രക്കാർക്ക് കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു.
DESK@OMAN