മസ്കറ്റ് : രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ഫിനാൻഷ്യൽ സർവീസ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച്, ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം ആഘോഷ പരിപാടികൾ നടന്നു. പരിപാടികളിൽ പൊതുജന പങ്കാളിത്തം ശ്രദ്ധേയമായി. അൽ അൻസാബ് ലുലു ഹൈപ്പർമാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന ലുലു എക്സ്ചേഞ്ച് അൽ അൻസാബ് ശാഖയിലാണ് പ്രധാന ആഘോഷങ്ങൾ നടന്നത്. സീനിയർ എക്‌സിക്യൂട്ടീവുകളും ജീവനക്കാരും ഉപഭോക്താക്കളും പങ്കെടുത്ത കേക്ക് മുറിക്കുന്ന ചടങ്ങോടെയായിരുന്നു ആഘോഷം. സാംസ്കാരിക ആഘോഷം ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കളും മാൾ സന്ദർശകരും ആസ്വദിച്ചു. സന്ദർശകർക്ക് സൗജന്യ ഫോട്ടോ സെഷനുകൾക്ക് അവസരം നൽകുന്ന മനോഹരമായി അലങ്കരിച്ച ഫോട്ടോബൂത്ത് ആയിരുന്നു പ്രധാന ആകർഷണങ്ങളിലൊന്ന്. കുടുംബങ്ങളും കുട്ടികളും വ്യക്തികളും പരമ്പരാഗത ഒമാനി പാരമ്പര്യ വസ്തുക്കൾ കൊണ്ട് അലങ്കരിച്ച ക്രമീകരണങ്ങൾക്കിടയിൽ ചിത്രങ്ങളും സെൽഫികളും എടുത്തു. ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ പൂർത്തിയാക്കിയ ഈ സജ്ജീകരണം ഉത്സവകരമായ അന്തരീക്ഷം സൃഷ്ടിച്ചു. നിരവധി ആളുകൾ ഇവിടെ നിന്നെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. 2025ലെ ലുലു എക്‌സ്‌ചേഞ്ച് വാൾ കലണ്ടറിനായി “ഒമാന്റെ സംസ്‌കാരവും പൈതൃകവും” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ലുലു എക്‌സ്‌ചേഞ്ച് കുട്ടികളുടെ ചിത്രരചനാ മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്തിന്റെ സംസ്‌കാരത്തിൻ്റെയും അഭിമാനത്തിൻ്റെയും സാരാംശം ഉൾക്കൊണ്ടുകൊണ്ട് ഒമാനെ അതുല്യമാക്കുന്നത് എന്താണെന്ന് പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും . ഇതിനായി കുട്ടികൾ വരച്ച മനോഹര ചിത്രങ്ങൾ 2024 ഡിസംബർ 07-നകം WhatsApp വഴി അയക്കാം. തിരഞ്ഞെടുത്ത 12 കലാസൃഷ്ടികൾ LuLu Exchange 2025 കലണ്ടറിൽ പ്രദർശിപ്പിക്കും. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലോക ശിശുദിനമായ നവംബർ 20ന് ലുലു എക്‌സ്‌ചേഞ്ചിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (@luluexchange.oman) അനാച്ഛാദനം ചെയ്യും. പങ്കെടുക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും അപ്‌ഡേറ്റുകൾക്കും അറിയിപ്പുകൾക്കുമായി കാത്തിരിക്കനാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. “ഒമാനിൻ്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഈ സുപ്രധാന അവസരത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ ഞങ്ങളുടെ ഉപഭോക്താക്കളെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവന്നു. ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ജനറൽ മാനേജർ ശ്രീ. ലതീഷ് വിചിത്രൻ പരിപാടിയുടെ വിജയത്തിൽ സന്തോഷം പങ്കിട്ടു. രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുകയും ഞങ്ങളുടെ ഉപഭോക്താക്കളുമായി അർത്ഥപൂർണ്ണമായി ഇടപഴകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒമാനിലെ ജനങ്ങളോടുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ വർഷത്തെ ആഘോഷം. പരിപാടിയിൽ ഒമാനി സംസ്‌കാരത്തിന്റെ മനോഹാരിതയിൽ ഊന്നിയുള്ള കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം പ്രഖ്യാപിക്കാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.