മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് പുരസ്കാരം മികച്ച ദീപാലങ്കാരം ഒരുക്കിയതിനു രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്. മെഡിക്കല്‍ സെന്റര്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്റൈന്‍ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണകാഴ്ചകളൊരുക്കി.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന് മുഹമ്മദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സിഇഫ ഹബീബ് റഹ്മാന് മെമന്റോ ഏറ്റുവാങ്ങി.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദീപാലങ്കാരമത്സരത്തില്‍ ഷിഫ അല്‍ ജസീറ പുരസ്കാരം നേടുന്നത്.
മികച്ച ചികിത്സയും പരിചരണവുമായി ബഹ്റൈന്‍ ആരോഗ്യ മേഖലയില്‍ 18ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍. ഏഴു നില കെട്ടിടത്തില്‍ മെഡിക്കല്‍ സെന്ററും മൂന്നു നില കെട്ടിടത്തില്‍ ഡെന്റല്‍-പ്രീ എംപ്ലോയ്മെന്റ് മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. കാര്‍ഡിയോളജി, കോസ്മെറ്റോളജി, ഓര്ത്തോഡോണ്ടിക്സ്, പീഡോഡോണ്ടിക്സ് തുങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഷിഫ അല്‍ ജസീറയില്‍ ലഭ്യമാണ്. ശിശുരോഗ വിഭാഗത്തിലും ഓര്‍ത്തോപീഡിക് വിഭാഗത്തിലും മൂന്നു വീതം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും റേഡിയോളജി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റ് അടക്കം മൂന്നു വിദഗ്ധരുടെയും ഗൈനക്കോളജി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റ് അടക്കം നാലു വിദഗ്ധരുടെയും സേവനം ലഭ്യമാണ്. സിടി, മാമോഗ്രാം, എക്കോ-ടിഎംടി പരിശോധനകളും കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയും ലഭ്യമാണ്.