സൗദി ദേശീയ ദിനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ കായിക പ്രേമികള്‍

ദമാം: നാനാജാതി മതസ്ഥരും ദേശക്കാരുമായ ലക്ഷകണക്കിന്‌ വിദേശികള്‍ക്ക് ജീവസന്ധാരണത്തിന്‌ ആതിഥ്യമൊരുക്കിയ നാടായ സൗദി അറേബ്യയുടെ ദേശീയ ദിനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ പ്രവാസി  കാല്‍പന്ത് പ്രേമികള്‍. ദമാം ഫൈസലിയയില്‍ സംഘടിപ്പിച്ച് വരുന്ന മാഡ്രിഡ് എഫ് സിയുടെ ഫുട്ബോള്‍ മേളയുടെ വേദിയിൽ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷൻ (ഡിഫ) പരിപാടി സംഘടിപ്പിച്ചത്. ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍ കേക്ക് മുറിച്ചു പരിപാടിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെയും കിരീടവാകാശി മുഹമദ് ബിന്‍ സല്‍മാന്‍റേയും നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. ചരിത്രത്തിൽ തുല്ല്യതയില്ലാത്ത നേട്ടങ്ങളുടെ നെറുകയില്‍ അത്യന്താധുനികതിയിലേക്ക് അതിവേഗം എത്തിക്കൊണ്ടിരിക്കുന്ന സൗദിയുടെ ഒരോ പുരോഗതിയിലും ഇന്ത്യന്‍ സമൂഹവും അഭിമാനം കൊള്ളൂന്നുവെന്ന് ഡിഫ ഭാരവാഹികള്‍ പറഞ്ഞു. രാജ്യം വിഷന്‍ 2030

എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന അഭിമാനകരമായ നിമിഷത്തില്‍ ഏറെ സന്തോഷത്തോടെയാണ്‌ സ്വദേശികള്‍ക്കൊപ്പം രാജ്യത്തെ വിദേശികളും ദേശീയ ദിനാഘോഷത്തില്‍ പങ്കാളിയാവുന്നതെന്ന് ഡിഫ ഭാരവാഹികള്‍ പറഞ്ഞു.

ഡിഫ ഭാരവാഹികളായ വില്‍ഫ്രഡ് ആന്ഡ്രൂസ്, ലിയാക്കത്ത് കരങ്ങാടന്‍, മന്സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, നാസര്‍ വെള്ളിയത്ത്, റിയാസ് പറളി, സഹീര്‍ മജ്ദാല്‍, ഖലീല്‍ പൊനാനി, ജാബിര്‍ ഷൗക്കത്ത്, എന്നിവരും ടെക്നിക്കല്‍ കമ്മറ്റി & വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളായ സകീര്‍ വള്ളക്കടവ്, റിയാസ് പട്ടാമ്പി, ശരീഫ് മാണൂര്‍, അസ്സു കോഴിക്കോട്, ശുക്കൂര്‍ അല്ലിക്കല്‍, ജൗഹര്‍ കുനിയില്‍, ആശി നെല്ലിക്കുന്ന് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. ഫത്തീൻ മങ്കട, സഫീര്‍ മണലൊടി, സമീര്‍ സാം, ശുകൂര്‍,   എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.