മസ്കകറ്റ് : ഒമാൻ പോസ്റ്റ് നാല്പത്തിഒൻപതാമത് ദേശീയദിന സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഗതാഗത വാർത്തവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ അതിവേഗം വളർച്ച പ്രാപിക്കുന്ന രാജ്യം ഇൗ രംഗത്ത് അടുത്തിടെ കൈവരിച്ച നേട്ടമായ ബാത്തിന എക്സ്പ്രസ്വേയാണ് സ്റ്റാമ്പിൽ മുദ്രണം ചെയ്തിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വികസനത്തിലും ബാത്തിന എക്സ്പ്രസ്വേക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാമ്പിൽ ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. ഒമാൻ പോസ്റ്റ് സി.ഇ.ഒ അബ്ദുൽ മാലിക്ക് അൽ ബലൂഷിയും ചടങ്ങിൽ സംബന്ധിച്ചു.