ഒമാന്റെ 46ആം ദേശീയ ദിനാഘോഷം: സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു

839295മസ്കറ് : ഒമാന്റെ 46ആം ദേശീയ ദിനാ ആഘോഷത്തിന്റെ ഭാഗമായി മുഅസ്കര്‍ അല്‍ സമൂദ് സുല്‍ത്താന്‍ സായുധ സേനാ മൈതാനത്ത് നടക്കുന്ന പരേഡില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സല്യൂട്ട് സ്വീകരിച്ചു.സായുധ സേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്പെഷല്‍ ഫോഴ്സ്, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് എന്നിവ സൈനിക പരേഡില്‍ പങ്കെടുത്തു.മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പരേഡ് കാണുവാനായി എത്തിയിരുന്നു.ഒമാൻസമയം വൈകുന്നേരം ഏകദേശം അഞ്ചുമണിയോടെആണ് സലൂട്ട് സ്വീകരിക്കാൻ മൈതാനത്ത്എത്തിയത് .രാജ്യത്തിന്‍െറ പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടത്തിന്‍െറയും വളര്‍ച്ചയുടെയും വാര്‍ഷിക ദിനമാണ് ഇന്ന്. 46 വര്‍ഷം മുമ്പ് സുല്‍ത്താന്‍ രാജ്യത്തോട് നടത്തിയ ആദ്യ പ്രഭാഷണത്തില്‍ ആധുനിക രാഷ്ട്രം പടുത്തുയര്‍ത്തുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. നാലര പതിറ്റാണ്ട് പിന്നിടുമ്പോൾ അത് യാഥാർഥ്യമായി എന്നതിൽ ഒട്ടും സംശയം ഇല്ല.