മനാമ : സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്‌സിഎച്ച്) പ്രസിഡന്റ്, ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻഎച്ച്‌ആർഎ) ഹോസ്പിറ്റലുകൾക്കും മെഡിക്കൽ സെന്ററുകൾക്കുമുള്ള അക്രഡിറ്റേഷൻ മാനദണ്ഡങ്ങളുടെ അക്രഡിറ്റേഷൻ ചടങ്ങിൽ പങ്കെടുത്തു.ആരോഗ്യമന്ത്രി, ഡോ. ജലീല ബിൻത് അൽ-സെയ്ദ് ജവാദ് ഹസ്സൻ, ആക്ടിംഗ് റോയൽ മെഡിക്കൽ സർവീസസ് കമാൻഡർ, ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഫഹദ് ബിൻ ഖലീഫ അൽ ഖലീഫ, ISQua ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഡോ. കാർസ്റ്റെൻ ഏംഗൽ, നിരവധി ഷൂറ, പ്രതിനിധി കൗൺസിലുകളുടെ അംഗങ്ങൾ, പബ്ലിക് സിഇഒമാർ സ്വകാര്യ മെഡിക്കൽ സ്ഥാപനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.