ദേശീയ വൃക്ഷവാര ക്യാമ്പയിൻ : കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി പങ്ക് ചേർന്നു

ബഹ്‌റൈൻ : കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി, ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം നടത്തിവരുന്ന ദേശീയ വൃക്ഷവാര കാമ്പയ്‌നിൽ 2025-ൽ പങ്കുചേർന്നു. ഇന്നലെ ഒക്ടോബർ 18 നു ഷഹാർക്കൻ പ്രദേശത്ത് നടന്ന ശുചീകരണത്തിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തിയിലുമാണ് ക്ലീനപ്പ് ബഹ്‌റൈൻ പ്രവർത്തകരോടപ്പം പങ്കാളികളായത്. . കോളേജ് കാമ്പസിൽ എല്ലാ വർഷവും മരങ്ങൾ നടുന്നതിനായി വൃക്ഷദിനം നടത്തിയിരുന്ന മുൻ പ്രൊഫസറും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ. ടി. ശോഭീന്ദ്രന്റെ സ്മരണയ്ക്കായാണ് “വൃക്ഷാദിനം 2025” എന്നപേരിൽ ബഹ്‌റൈനിലും ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ ഈ പ്രവർത്തി ഏറ്റെടുത്തത്.