മനാമ: സ്വാഭാവിക മുലയൂട്ടൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായി ജനറൽ ഹെൽത്ത് ഡിപ്പാർട്മെന്റ് ശിൽപശാല നടത്തി. മൂന്നു ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ സ്വാഭാവിക മുലയൂട്ടൽകൊണ്ടുണ്ടാകുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് വിശദികരിച്ചു.അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആരോഗ്യകരമായ ജീവിതമാണ് സ്വാഭാവിക മുലയൂട്ടൽ ഉറപ്പുവരുത്തുന്നതെന്ന സന്ദേശമാണ് ശിൽപശാല മുന്നോട്ടുവെയ്ക്കുന്നത്.കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള ശിൽപശാലകൾക്ക് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്.ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ശിൽപശാലയിൽ വിവിധ സർക്കാർ ആശുപത്രികളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നും ക്ലിനിക്കുകളിൽനിന്നുമുള്ള ആരോഗ്യപ്രവർത്തകർ പങ്കെടുത്തു.
.