നവ ഭാരത് ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: നവ ഭാരത് ബഹ്‌റൈൻ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം നവ ഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീ ശ്രീകാന്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്തി. സെപ്റ്റംബർ 27 ന് അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. മുഖ്യാഥിതി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല, ദീപം തെളിയിച്ചു ഉദ്‌ഘാടനം നടത്തിയ പരിപാടിയിൽ കേരള ഘടകം സെക്രട്ടറി ശ്രീ ജയചന്ദ്രൻ എല്ലാവരെയും സ്വാഗതം ചെയ്യുകയും നവ ഭാരത് നാഷണൽ പ്രസിഡന്റ് ശ്രി അമർജിത് സിംഗ് അധ്യക്ഷതയും നിർവഹിച്ചു. ശ്രീ പ്രദീപ്‌കുമാർ(നവ ഭാരത് രക്ഷാധികാരി), ശ്രീമതി രുചി ദുബെ(നവ ഭാരത് നാഷണൽ ജനറൽ സെക്രട്ടറി, ശ്രീ ശ്രീകാന്ത്(നവ ഭാരത് കേരള പ്രസിഡണ്ട്) എന്നിവർ, ആശംസയും ശ്രീ നിരഞ്ജൻ കുമാർ(നവ ഭാരത് നാഷണൽ അസിസ്റ്റന്റ് സെക്രട്ടറി) നന്ദിയും പ്രകാശിപ്പിച്ചു. നൂറോളം നവ ഭാരത് പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടിക്കിടെ നവ ഭാരത് നിർമിച്ച “ബിന്ദി” എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യക്കും കലാപരിപാടികൾക്കും നവ ഭാരത് കേരള ഘടകം ഭാരവാഹികളായ ശ്രീ സജി, ശ്രീ ചന്ദ്രബാബു, ശ്രീ ഓമനക്കുട്ടൻ, ശ്രീ നൈനുദാസ്, ശ്രീ സതീഷ്ബാബു, ശ്രീ നിതിൻ എന്നിവർ നേതൃത്വം നൽകി.