‘നവചേതന’ഡാൻസ് ഉത്സവ് 2024 ഓഡിഷൻ അരങ്ങേറി ഗ്രാൻഡ് ഫിനാലെ മെയ്‌ 10 ന് സൊഹാറിൽ

സൊഹാർ:  സൊഹാർ നവചേത ഒമാനിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ഡാൻസ് ഉത്സവ് 2024′ സീസൺ 2 കൊണ്ടാടുന്നു.ഗ്രാൻഡ് ഫിനാലയ്ക്ക് മുന്നോടിയായി നടത്തുന്ന ഓഡിഷൻ സോഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽഅരങ്ങേറി ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യുട്ടി ജനറൽ മാനേജർ റാഷിദ്‌, പ്രസിഡന്റ്‌ സൗമ്യ ഹുസൈബ്, സെക്രട്ടറി അനീഷ് ഏറാടി, പ്രോഗ്രാം കോർഡിനേറ്റർ മാരായ ഋതു രാജേഷ്, ശാന്തി പ്രവീൺ, എന്നിവർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു 120 ഓളം മത്സരാർഥികൾ പങ്കെടുത്ത ഓഡീഷൻ കാലത്ത് 8.30 ന് ആരംഭിച്ച് രാത്രി 8 മണിക്ക് അവസാനിച്ചു 2019ൽ നടത്തിയ ഡാൻസ് ഉത്സവ് സീസൺ വണ്ണിന്റെ വിജയത്തെ തുടർന്ന് ഒമാനിലെ ഡാൻസ് കലാകാരന്മാർക്കും കലാകാരികൾക്കുമായി ഡാൻസ് ഉത്സവ് സീസൺ 2 നടത്തുന്നതെന്ന് നവചേതന പ്രസിഡന്റ് സൗമ്യ ഹുബൈസും സെക്രട്ടറി അനീഷ് ഏറാടത്തും അറിയിച്ചു. ഗ്രാൻഡ് ഫിനാലെ മെയ് 10 ന് സൊഹാറിലെ അമ്പറിൽ ഉള്ള ഒമാനി വുമൺസ് അസോസിയേഷൻ ഹാളിൽ നടക്കുമെന്ന് സംഘാടകർ പറഞ്ഞു ഗ്രാൻഡ് ഫിനാലെയിൽ ഡി ഫോർ ഡാൻസ് ഫൈയിം സുഹൈദ് കുക്കു മുഖ്യ അഥിതി ആയിരിക്കും.

ഒമാനിൽ ആദ്യമായി’ മൈമ് ‘ മത്സരം ഡാൻസ് ഉത്സവിൽ അരങ്ങേറും. ഡാൻസ് ഉത്സവ് ജൂനിയർ, സീനിയർ, ഓപ്പൺ കാറ്റഗറികളിൽ സോളോയും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും . ഫിനാലെ വേദിയിൽ നിരവധി കലാ പരിപാടികൾ അരങ്ങേറും
സാമൂഹ്യ സാംസ്‌കാരിക കലാ മേഖലകളിലെ പ്രമുഖ വ്യക്തിത്വ ങ്ങൾ പങ്കെടുക്കും.