സോഹാറിലെ പ്രവാസി കൂട്ടായ്മയായ നവചേതന വിപുലമായ ഓണ ആഘോഷം നടത്തി നവചേതന ഓണം 2022 എന്നപേരിൽ നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.കുട്ടികൾക്കും മുതിർന്നവർക്കും നിരവധി കായിക കലാമത്സരങ്ങൾ മുഖ്യ ആകർഷണ മായിരുന്നു.സോഹാർ ബദർ അൽസമാ ഹോസ്പിറ്റൽ മാനേജർ മനോജ് കുമാർ മുഖ്യ അതിഥിയായ പരിപാടിയിൽ നവ ചേതന അംഗങ്ങളായ രവിഅനീഷ് ഹുബൈസ്. സജിന. റിതു എന്നിവർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.സോഹാറിലെ അംബാറിലുള്ള ഫാം ഹൌസിൽ ആയിരുന്നു പരിപാടികവാടത്തിൽ ഒരുക്കിയ പൂക്കളം നല്ല ഓണ കാഴ്ചയായി തുടർന്ന് കുട്ടികളുടെ കലാപരിപാടികളും
മുതിർന്നവരുടെ തിരുവാതിര കളി ഓണപ്പാട്ടുകൾ വഞ്ചിപ്പാട്ട് ഡാൻസ് വടം വലി എന്നിവ അരങ്ങേറി.
വിഭവ സമൃദ്ധമായ ഓണസദ്യ കൂടി വിളമ്പിയപ്പോൾ ഓണം പ്രവാസ ലോകത്ത് അവസാനിക്കാത്ത ആവേശമായി സദ്യയ്ക്ക് ശേഷം പോയ കാല ഓണോർമ്മയിൽ വിസ്മരിക്കാൻ കഴിയാത്തനാട്ടിലെ വള്ളം കളികളെ പുനഃസൃഷ്ടിച്ചു വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ കുട്ടികളും മുതിർന്നവരും ചിട്ടയിലും താളത്തിലും നടത്തിയ വള്ളംകളി ഓണാഘോഷ ത്തിനെത്തിയവരിൽ കൗതുകം ഉണർത്തിവലുപ്പത്തിലുംചുണ്ടൻവള്ളത്തിന്റർഅകൃതിയിലും നിർമ്മിച്ച വള്ളവും പരിപാടിയുടെ മികവ് വർധിപ്പിച്ചു.നവചേതന ഭാരവാഹികളായ നരീഷ്.ലിജു എന്നിവർ നേതൃത്വം നൽകി.സദ്യ ഒരുക്കിയ അനീഷിനെ അനുമോദിച്ചുഅനു. ഗായത്രി .സജിന റിതു. സുമ. ദീപ്തി.രാജേഷ് എന്നിവർ കലാ പരിപാടിക്ക് നേതൃത്വം നൽകി പ്രോഗ്രാം കോർഡിനേറ്റർ സൗമ്യ നന്ദി പറഞ്ഞു.