ബഹ്‌റൈൻ : കേരളീയ സമാജം നാലു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവത്തിന് വിപുലമായ ആഘോഷ പരിപാടികളാണ് ഈ വര്‍ഷം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ പിള്ള , സമാജം ജനറല്‍സെക്രട്ടറി എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ആഘോഷമങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബര്‍ 9 ഞായറാഴ്ച രാത്രി കൃത്യം 8 മണിക്ക് ശ്രീമതി. ഇന്ദു സുരേഷിന്റെ നേതൃത്വത്തിൽ ഡോക്ടർ. പ്രിയ കൃഷ്ണമൂർത്തി , സുമ ഉണ്ണികൃഷ്ണൻ , പ്രിയ സേതുരാമൻ , കൃതിക രാമപ്രസാദ് , ശിവ , കൃഷ്ണൻ , എന്നിവർ അവതരിപ്പിക്കുന്ന പഞ്ചരത്‌നകീർത്തനം. സംഗീത കച്ചേരിക്ക് പക്കമേളമൊരുക്കുന്നതു വയലിൻ രാജഗോപാൽ ,മൃദംഗം സജിത്ത്ശങ്കർ എന്നിവരാണ്.
അന്നേ ദിവസം കച്ചേരിക്ക് ശേഷം ബഹ്‌റൈനിലെ പ്രശസ്ത നൃത്തദ്ധ്യാപകരായ കലാമണ്ഡലം ഗിരിജ , ഭരതശ്രീ . രാധാകൃഷ്ണൻ , ശുഭ അജിത്ത് , ചിത്രലേഖ അജിത്ത് , ഷീന ചന്ദ്രദാസ് , RLV സിന്ധു സുനിൽ , RLV സന്ധ്യ പ്രജോദ് , ശ്രീനേഷ്.ശ്രീനിവാസൻ , അഭിരാമി സഹാരാജൻ എന്നിവരുടെ നേതൃത്വത്തില്‍ സമാജം അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താഞ്ജലി എന്ന നൃത്തപരിപാടി ഉണ്ടായിരിക്കും.
ഒക്ടോബര്‍ 10 ) തിയതി രാത്രി 8 മണി മുതൽ സമാജം വനിതാ വേദി യുടെ ആഭിമുഖ്യത്തിൽ DANDIYA NIGHT അരങ്ങേറുന്നതാണ് .
ഒക്ടോബര്‍ 11 ) തിയതി പുലർച്ചെ 4.30 മുതല്‍ തുടങ്ങുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് പ്രശസ്ത സംഗീതജ്ഞരായ എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും നേതൃത്വം നല്‍കുന്നു.
ഒക്ടോബര്‍ 13) തീയതി രാത്രി 8 മണി മുതല്‍ പ്രശസ്ത സംഗീതജ്ഞരായ എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും നയിക്കുന്ന സംഗീത വിരുന്നായ ”രാഗോത്സവത്തോടെ.” ഈ വര്‍ഷത്തെ സമാജം നവരാത്രി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും. വര്‍ഷങ്ങള്‍ക്കു മുമ്പ് കൈരളി ടി.വി യില്‍ ഏറെ ജനപ്രിയമായ പരിപാടിയായിരുന്നു എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും സംയുക്തമായി അവതരിപ്പിച്ചിരുന്ന രാഗോത്സവം. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സംഗീത വിരുന്നിനുണ്ട്.കച്ചേരിക്ക് പക്കമേളകാരായി നാട്ടില്‍നിന്നും എത്തുന്നത് ആറ്റുകാല്‍ സുബ്രമണ്യന്‍,വയലിന്‍.ആദിച്ചനല്ലൂര്‍ അനില്‍ കുമാര്‍,ഘടം. രാജേഷ്നാഥ്,മൃദംഗം എന്നീ പ്രശസ്ത കലാകാരന്മാണ്.
വിശദ വിവരങ്ങളള്‍ക്കും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ.സുധി പുത്തന്‍ വേലി (39168899), സമാജം കലാ വിഭാഗം സെക്രട്ടറി ശ്രീ മനോഹരന്‍ പാവറട്ടി (39848091) എന്നിവരെ വിളിക്കാവുന്നതാണ്.