മസ്കറ്റ് : ഒമാനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഏകത- മസ്കറ്റ് , തനത് ഇൻഡ്യൻ കലാരൂപങ്ങളുടെ പ്രചാരണത്തിന്റെയും പ്രോൽസാഹനത്തിന്റെയും ഭാഗമായി തുടർച്ചയായി രണ്ടാം വർഷവും “ഏകത മസ്കറ്റ് നവരാത്രിസംഗീതോസവം” നടത്തുന്നു. 29 നു വൈകീട്ട് 7 മണിക്ക് റൂവി അൽ മസാ ഹാളിൽ ഇൻഡ്യൻ അംബാസ്സഡർ മുനു മഹാവർ സംഗീതോൽസവം ഉദ്ഘാടനം ചെയ്യും. തുടർച്ചയായി 9 ദിവസവും നാട്ടിൽനിന്നും, ഒമാനിൽനിന്നുമുള്ള സംഗീതജ്ഞർ കച്ചേരികൾ അവതരിപ്പിക്കും. സമാപന ദിവസമായ ഒക്ടോബർ 7 നു വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കർണ്ണാടക സംഗീതത്തിനു വിശിഷ്ട സംഭാവനകൾ നൽകിയ വ്യക്തിക്ക് രണ്ടാമത് “സംഗീത സുധാ നിഥി” അവാർഡ് നൽകുന്നു. കൂടാതെ 24 ൽ അധികം സംഗീതം അഭ്യസിക്കുന്ന കുരുന്നുകൾക്ക് പ്രോൽസാഹനം നൽകുന്നതിന്റെ ഭാഗമായി ഒക്ടോബർ 4, 5 തീയതികളിൽ ഏകതയുടെ വേദിയിൽ സംഗീതാർച്ചന ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നു.
29 നു കോന്നിയൂർ സുരേഷിന്റെ കച്ചേരിയോടെ സംഗീതോൽസവം ആരംഭിക്കുന്നു.
30 നു ദീപാ നാരായണൻ
1 നു രത്നപ്രഭാ
2 നു തുഷാർ മുരളീ കൃഷണ
3 നു ശ്രീവിദ്യ/ ശ്രീദേവി സഹോദരിമാർ
4 നു സാജു കെ രാമൻ
5 നു ആദിത്യ മാധവ്
6 നു ശ്രുതി/സഹാന സഹോദരിമാർ
7 നു മാത്യു തോമസ്സ് എന്നിവരും കച്ചേരികൾ അവതരിപ്പിക്കും.
ഏകത മസ്കറ്റ് അവതരിപ്പിക്കുന്ന 9 ദിവസം നീളുന്ന നവരാത്രി സംഗീതോൽസവം ഒമാനിലെ സംഗീതപ്രേമികൾക്ക് പുതിയ അനുഭവം ആയിരിക്കുമെന്നും തുടർന്നും ഇതുപോലെയുള്ള ഇൻഡ്യൻ കലാരൂപങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഏകത മസ്കറ്റ് ഭാരവാഹികളായ കിഷോർ പുളിക്കൽ, അരവിന്ദ്, ഗിരീഷ്, സതീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു