ദമ്മാം: കൊറോണ രോഗബാധയുടെ സാമൂഹിക അന്തരീക്ഷത്തിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഓൺലൈനിൽ സംഘടിപ്പിയ്ക്കുന്നു.
“പ്രതീക്ഷ 2021” എന്ന നവയുഗം ഓണാഘോഷ പരിപാടികൾ, സെപ്റ്റംബർ 3 വെള്ളിയാഴ്ച സൗദി സമയം വൈകുന്നേരം 4 മണി മുതൽ ഓൺലൈനായി സൂം പ്ലാറ്റ്‌ഫോമിൽ നടക്കും.
മികച്ച വാഗ്മിയും കേരളത്തിന്റെ മുൻ കൃഷി വകുപ്പ് മന്ത്രിയുമായ സ: മുല്ലക്കര രത്നാകരൻ പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിയ്ക്കും.
നവയുഗം കുടുംബസംഗമം, ആശംസപ്രസംഗങ്ങൾ, പ്രവാസി കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പരിപാടിയിലേയ്ക്ക്, എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും, ആക്റ്റിങ് സെക്രെട്ടറി ദാസൻ രാഘവനും പത്രക്കുറിപ്പിലൂടെ അറിയിച്ചു.