പ്രവാസി കമ്മീഷനും ഇടപെടലുകളും എന്ന വിഷയത്തിൽ നവോദയ സാംസ്‌കാരിക വേദി വെബ്ബിനാർ സംഘടിപ്പിച്ചു..

By: Mujeeb Kalathil

സൗദി അറേബ്യ : വനിതാ വേദി കൺവീനർ ഷാഹിദ ഷാനവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി കമ്മീഷൻ ചെയർമാനും റിട്ടയേർഡ് ഹൈ കോടതി ജസ്റ്റിസ് പി .ഡി .രാജൻ ,പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ് വര്ഗീസ് , ബഹ്‌റൈൻ നിന്നും ഉള്ള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു .

ഗൾഫ് നാടുകളിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ദുരന്ത നിവാരണ ഫണ്ട് ഇൽ നിന്നും സഹായം നൽകുന്നതിനുള്ള നിയമനിർമാണം കേന്ദ്ര സർക്കാർ നടത്തുന്ന പക്ഷം ഇത്തരത്തിൽ ഗൾഫ് ഇൽ മരണപ്പെട്ട 2000 ൽ ഏറെ പേരുടെ കുടുംബത്തിനു സഹായം ലഭ്യംആക്കുന്നതിനു കമ്മീഷൻ മുന്നോട്ടു വരുമെന്നും ജസ്റ്റിസ് പി ഡി രാജൻ അറിയിച്ചു

നാട്ടിൽ നടത്തുന്നത് പോലെ അദാലത്തുകൾ ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും നടത്തുന്നതിന് നിയമപരമായ പരിമിതി ഉണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതുവരെ ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളിൽ ഉള്ള പ്രവാസികൾക്കായി ഓൺലൈൻ ആയും വിർച്യുൽ പ്ലാറ്റഫോംലൂടെയും ബന്ധപ്പെട്ട കക്ഷികളെ ഉൾപ്പെടുത്തി അദാലത്തുകൾ സംഘടിപ്പിച്ചു തീർപ്പുകല്പിക്കുവാനുള്ള സംവിധാനത്തിന് വേണ്ടി പ്രവാസി കമ്മീഷൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു .

ഇത്തരം നടപടികൾ പ്രവർത്തികമാകുന്നതോടുകൂടി പ്രവാസികൾക്ക് അവരുടെ ക്രയ വിക്രയങ്ങളിൽ പങ്കാളി ആവുന്നതിനു സഹായകരം ആകും ..
പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ പ്രവാസികളെ അറിയിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായി ഇത്തരം വെബ്ബിനാറുകളും പരിപാടികളും നവോദയ സംഘടിപ്പിക്കാറുണ്ട്…