ബഹ്റൈൻ : ക്ളീനിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മുപ്പത്തി അഞ്ചു വയസുള്ള അജയ് ജോണിപാലി എന്ന തെലുങ്കാന സ്വദേശി ആണ് ശരീരം തളർന്നതിനെ തുടർന്ന് നാട്ടിലേക്കു പോകുവാൻ സഹായം തേടുന്നത് . ജോലി സ്ഥലത്തുഉണ്ടായ അസുഖത്തെ തുടർന്ന് ശരീരം തളരുകയായിരുന്നു . നിലവിൽ കൂടുതൽ ചികിത്സ ഇദ്ദേഹത്തിന് ആവിശ്യമായിട്ടുണ്ട് . ഫെബ്രുവരി പത്തിനാണ് അദ്ദേഹത്തിന് ശരീരം തളർന്നതിനെ തുടർന്ന് ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത് . അതിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസ കാലമായി അദ്ദേഹം ജോലി ചെയുന്ന കമ്പനിയുടെ സ്‌പോൺസറുടെ കാരുണ്യത്തിൽ പ്രത്യേക മുറിയിൽ കഴിയുകയായിരുന്നു .കൊറോണ ആയതു മൂലം യാത്ര ക്കു കൂടുതൽ തടസം നേരിടുകയായിരുന്നു . നിലവിൽ അദ്ദേഹത്തിന് എഴുനേല്ക്കാനോ സംസാരിക്കാനോ സാധിക്കുകയില്ല . നാട്ടിലേക്കു പോകണമെങ്കിൽ സ്ടാക്ച്ചറും നഴ്‌സിന്റെ സഹായവും ആവിശ്യമായിട്ടുണ്ട് . ഇതെല്ലം അടക്കം 2200 ദിനാർ ചിലവും വരും . കഴിഞ്ഞ ആറു വർഷ കാലം ഡ്രൈവർ ആയി ജോലി ചെയ്ത അദ്ദേഹത്തിനെ നിലവിൽ കമ്പനി ചികിത്സക്കായി നല്ലൊരു തുക ചിലവൊഴിച്ചതായി കമ്പനി എൻജിനീയർ ആയ രാജേഷ് പറയുന്നു . നാട്ടിലേക്കു പോകുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ് അജയ് . ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു അദ്ദേഹം . കൂടുതൽ വിവരങ്ങൾക്ക് 33026731 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
ശരീരം തളർന്നതിനെ തുടർന്ന് ദുരിതത്തിൽ ആയ തെലങ്കാന സ്വദേശി നാട്ടിലേക്കു പോകുവാൻ സഹായം തേടുന്നു
Report : Bobby T