കുവൈറ്റിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവാദം : ആശയ കുഴപ്പത്തിലായിരുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം

കുവൈറ്റ്  : ദേശീയ എൻട്രൻസ് യോഗ്യത പരീക്ഷയായ നീറ്റിന്  കുവൈറ്റിൽ പരീക്ഷാകേന്ദ്രം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസത്തെ   പ്രഖ്യാപനം  കുവൈറ്റിൽ നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശയ കുഴപ്പത്തിൽ ആയിരുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം ആയി  . ഇതാദ്യമായാണ് വിദേശത്ത് ഒരു നീറ്റ് പരീക്ഷാകേന്ദ്രത്തിനു  അനുവാദം ലഭിക്കുന്നത് . കൊവിഡ് വ്യാപനം മൂലം ഉണ്ടായ യാത്ര നിയന്ത്രണങ്ങൾ കാരണം ഇന്ത്യക്കാരായ നിരവധി വിദ്യാർഥികളാണ് പരീക്ഷയുമായി ബന്ധപ്പെട്ട്  ആശങ്കാകുലരായിരുന്നത്.  ഈ  വിഷയവുമായി ബന്ധപ്പെട്ട്    ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ ഇടപെട്ടിരുന്നു  ഇതിന്റെ  ശ്രമഫലമായാണ് നീറ്റ് പരീക്ഷാകേന്ദ്രം കുവൈറ്റിൽ അനുവദിച്ചത് . ഇതോടെ വർഷങ്ങളായി കുവൈറ്റ് പ്രവാസികൾ ആയ രക്ഷിതാക്കൾ ഉയർത്തിയിരുന്ന പ്രധാന ആവശ്യമാണ് നിറവേറിയത് .  ഈ വർഷം ആദ്യത്തില്‍ ജെഇഇ പരീക്ഷയും കുവൈത്തില്‍ നടത്തിയിരുന്നു. മിഡിൽ ഈസ്റ്റ് വിദ്യാർത്ഥികൾക്കായി കുവൈത്തില്‍ മാത്രമാണ് പരീക്ഷ കേന്ദ്രം അനുവദിച്ചത്. പരീക്ഷാ കേന്ദ്രം അനുവദിക്കാൻ പ്രയത്നിച്ച സ്ഥാനപതി സിബി ജോർജിനെ ഓ ഐ സി സി കുവൈറ്റ് , എം ഇ എസ് കുവൈറ്റ് തുടങ്ങി നിരവധി സംഘടനകൾ അഭിനന്ദനം അറിയിച്ചു .