മസ്ക്കറ്റ് : യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മസ്ക്കറ്റ് കെഎംസിസി അധ്യക്ഷൻ അഹമ്മദ് റയീസ് ആവശ്യപ്പെട്ടു.
നിലവിൽ ഒരുപാട് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതാൻ വേണ്ടി കാത്തിരിക്കുകയാണ്, നിർഭാഗ്യകരം എന്ന് തന്നെ പറയട്ടെ നിലവിലെ ലോക്കഡോണും യാത്രാവിലക്കും , ക്വാറന്റൈനും , നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഒരു പാട് ബുദ്ദിമുട്ടുണ്ടാകുന്നുണ്ട്. ഈ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാകേണ്ടത് നമ്മുടെ കടമയാണ് , അതുകൊണ്ടു തന്നെ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഒമാനിലും മറ്റു യാത്ര വിലക്കുള്ള രാജ്യങ്ങളിലും എത്രയും പെട്ടെന്ന് അനുവദിച്ചു തരുവാൻ വേണ്ടി ബന്ധപ്പെട്ട വകുപ്പുകളോട് അദ്ദേഹം ചർച്ച നടത്തുകയുണ്ടായി .
യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം : അഹമ്മദ് റയീസ്
By : Mervin Karunagapally