ഒമാൻ : സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് ഒമാനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് കൈരളി ആർട്സ് ക്ലബ് ഒമാൻ ആവശ്യപ്പെട്ടു.. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും വലിയ മനസിക സമ്മർദ്ദം ഇത് സൃഷ്ടിക്കുമെന്നും അതൊഴിവാക്കാൻ ഒമാനിലും പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനാവശ്യമായ സമ്മർദ്ദം ചെലുത്തണമെന്ന് കൈരളി അംബാസഡർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കുവൈത്തിലും യു.എ.ഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറോളം പരീക്ഷാർഥികളുടെ കാര്യത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യ സഭാ നേതാവ് എം പി എളമരം കരീമിന് മെമ്മോറാണ്ട ത്തിൻ്റെ പകർപ്പ് നൽകുകയും ഫോണിൽ വിളിച്ച് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായും കൈരളി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ അറിയിച്ചു.
നീറ്റ് പരീക്ഷ – ഒമാനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണം: കൈരളി ഒമാൻ
By : Mervin Karunagapally