ബഹ്റൈൻ : ഭിന്നശേഷിയുള്ള കുട്ടികൾക്കായി അന്താരാഷ്ട്ര മാർഗ നിർദേശത്തിൽ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് എന്ന സ്ഥാപനത്തെ സഹായിക്കുന്നതിനായി ബഹ്റൈനിൽ ബി- നെസ്റ്റ് എന്നപേരിൽ രൂപീകരിച്ച ചാപ്റ്ററിന്റെ പ്രഖ്യാപനം നവംബർ 4 വെള്ളിയാഴ്ച 7 മണിക്ക് സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിലെ പ്രസ്റ്റീജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാമൂഹിക പ്രവർത്തകനും ഇക്കഴിഞ്ഞ വർഷത്തെ പ്രവാസി ഭാരതീയ അവാർഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരി നിവഹിക്കുന്നു.നിയാർക്ക്” (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ) എന്ന പേരിൽ ഭിന്ന ശേഷിയുള്ള കുട്ടികൾക്കായി കേരളത്തിൽ ആദ്യമായി തുടങ്ങുവാൻ പോകുന്ന റിസേർച് സെന്റര്ന്റെ പരിചയപ്പെടുത്താലും പ്രസ്തുത ചടങ്ങിൽ നടക്കും.നാട്ടിലെയും , വിവിധ ഗൾഫ് രാജ്യങ്ങളിലെയും , ബഹ്റൈനിലെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് തല്പരരായ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. അന്നേ ദിവസ്സം ഉച്ചക്ക് പ്രീമിയർ ഹോട്ടലിൽ നടക്കുന്ന നെസ്റ്റിന്റെ വിവിധ ചാപ്റ്റർ ഭാരവാഹികളുടെ ഗ്ലോബൽ മീറ്റ്, നെസ്റ്റ് ഗ്ലോബൽ ചെയർമാൻ അഷ്റഫ്.കെ.പി. നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 33750999, 39853118 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.