മസ്കത്ത്:ചില്ലറ വിപണന രംഗത്തെ മുൻനിര സ്ഥാപനം നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ ജി.സി.സിയിലെ 59-ആ മത്തെയും ഒമാനിലെ മൂന്നാമത്തെയും ഔട്ട്ലറ്റ് ഞായറാഴ്ച വാദി കബീറിൽ തുറക്കും. രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ ഒമാൻ ഇൻഫർമേഷൻ മന്ത്രി അബ്ദുൽ മുനീം ബിൻ മൻസൂർ അൽ ഹസനി ഉദ്ഘാടനം നിർവഹിക്കും.നെസ്റ്റോ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ അടക്കം പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.രണ്ടു നിലകളിലായി ഏറ്റവും മികച്ച ഉൽപന്നങ്ങളും സേവനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് സ്ഥാപനാധികൃതർ വാർത്തസമ്മേളനത്തിൽ അറി യിച്ചുമൊത്തം15000സ്ക്വയർ മീറ്ററാണ് ഔട്ട്ലറ്റിന്റെ വിസ്തൃതി.ഇതിൽ 5,000 സ്ക്വയർ മീറ്റർ പാർക്കിങ്ങിനുള്ളതാണ്.350 കാറുകൾക്ക് പാർക്കിങ് സൗകര്യമുണ്ടാകും.ഓവൻഫ്രഷ് ബേക്കറി,സലാഡ്സ്,ഫ്രഷ് ജ്യൂസ് എന്നിവക്ക് പുറമെ ഇന്ത്യൻ, അറബിക്, ചൈനീസ്, കോണ്ടിനന്റൽ വിഭവങ്ങളും ഉപഭോക്താക്കളുടെ രുചിഭേദങ്ങൾക്കനുസരിച്ച് ഇവിടെ ലഭിക്കും.ഒട്ടുമിക്ക അന്താരാഷ്ട്ര ബ്രാൻഡുകളുടെയും ഉൽപന്നങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ ഗുണനിലവാരവും കുറഞ്ഞവിലയും,മികച്ച സേവനവുമാണ് നെസ്റ്റോയുടെ ആകർഷണീയത. ഇത് വാദി കബീർ ഷോറൂമിലും ലഭ്യമാകുമെന്ന് ഗ്രൂപ്പ് ഒമാൻ ഡയറക്ടർ ഹാരിസ് പാലൊള്ളതിൽ പറഞ്ഞു.ഉദ്ഘാടന ഭാഗമായി ആകർഷക ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കും. 2020- ഓടെ ഒമാനിൽ എട്ട് ഔട്ട്ലറ്റുകൾ കൂടി തുടങ്ങാൻ ഗ്രൂപ്പിന് പദ്ധതിയുണ്ട്.അൽ അൻസാബിലായിരിക്കും അടുത്ത ഔട്ട്ലറ്റ്.പിന്നാലെ അമിറാത്ത്, സൊഹാർ, സലാല, അൽ ഖുവൈർ, അസൈബ എന്നിവിടങ്ങളിലും ആരംഭിക്കും. അഡ്മിനിസ്ട്രേഷൻ മാനേജർ ഹമീദ് ഖൽഫാൻ അൽ വഹൈബി, ജനറൽ മാനേജർ ദാവൂദ്, ഹെഡ് ഓഫ് ഓപ്റേഷൻസ് ഷൻഫീൽ വണ്ണാരത്ത്, എച്ച്.ആർ മാനേജർ ഷഹൽ ഷൗക്കത്ത്, പി.ആർ.ഒ മുഹമ്മദ് മസ്കരി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.