
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 143-ാമത് ഔട്ട്ലെറ്റായ നെസ്റ്റോ മാർക്കറ്റ് സനദ് ശാഖയുടെ ഉദ്ഘാടനം നാളെ (ഞായറാഴ്ച) നടക്കും.ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10 മണിക്കും, തുടർന്ന് 11 മണിയോടെ ഉപഭോക്താക്കൾക്കായി ശാഖ തുറന്നു കൊടുക്കും. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെ, സനദിൽ ആരംഭിക്കുന്ന നെസ്റ്റോ മാർക്കറ്റിൻ്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷിക്കാൻ നെസ്റ്റോ ഗ്രൂപ്പിൻ്റെ മാനേജ്മെൻ്റ് എല്ലാവരേയും ക്ഷണിച്ചു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട, നെസ്റ്റോ ഗ്രൂപ്പിൻ്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ശാഖയിലൂടെ യാഥാർഥ്യമാവുന്നത്.








