നെസ്റ്റോ ഗ്രൂപ്പിന്റെ 17-ാമത് ഔട്ട്‌ലെറ്റ് ബഹ്റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബഹ്‌റൈൻ : മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ മേഖലയിലെ 143-ാമത്തെയും ബഹ്റൈനിലെ 17-ാമത്തെയും ഔട്ട്‌ലെറ്റ് ആണ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍
ഡെപ്യൂട്ടി ക്യാപിറ്റൽ ഗവർണർ ബ്രിഗേഡിയർ അമർ മുസ്തഫ ജാഫാർ അൽ സയിദ്
ഉദ്ഘാടനം നിര്‍വഹിച്ചു.. 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് മാര്‍ക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്.
സനദിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലോകോത്തര നിലവാര ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകായണ് ലക്ഷ്യമെന്ന് മാനജേമെന്റ് പ്രതിനിധികള്‍ പറഞ്ഞു..ഫ്രഷ് മാംസം, പാലുല്‍പ്പന്നങ്ങള്‍,
ആഗോളതലത്തില്‍ നിന്നുളള പുതിയ ഉല്‍പ്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള സമഗ്രമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.ഷോപ്പിംഗ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാമായ ‘ഇനാം’ ആപ്പും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്..ഓരോ തവണത്തെ ഷോപ്പിംഗിലും എക്‌സ്‌ക്യൂസീവ് ആനുകൂല്യങ്ങള്‍, ഡിസ്‌കൗണ്ടുകള്‍, റിഡീം ചെയ്യാവുന്ന പോയിന്റുകള്‍എന്നിവ ലഭിക്കും. 150 കാറുകള്‍ പാര്‍ക്ക് ചെയ്യാനുളള വിശാലമായ സൗകര്യവും ഇവിടുത്തെ പ്രത്യേകതയാണ്..രാവിലെ 8 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും..ഉദ്ഘാടന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഹാഷിം മന്യോട്ട് , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ഷാദ് , ഡയറക്ടര്‍ മുഹമ്മദ് ആതിഫ് ,ഡയറക്ടര്‍ നാദിര്‍ ഹുസൈന്‍ , ജനറല്‍ മാനേജര്‍ മുഹമ്മദ് ഹനീഫ് ,ബയിംഗ് ഹെഡ് അബ്ദു ചെതിയാന്‍ ഗണ്ടിയില്‍ ,ഫിനാന്‍സ് മാനേജര്‍ സോജന്‍ ജോര്‍ജ്,മാർക്കറ്റിംഗ് മാനേജർ നരേഷ് രാധാകൃഷ്ണൻ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ഷാദ് ഹാഷിം കെപി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു..