മസ്കറ്റ് : ഒമാനിൽ 144 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്.58 പേർ സ്വദേശികളും, അസുഖം സുഖപ്പെട്ടവരുടെ എണ്ണം 238 ആയി ഉയരുകയും ചെയ്തു. മലയാളിയടക്കം ഏഴു പേർ മരണപ്പെടുകയും ചെയ്തു.പുതുതായി വൈറസ് ബാധിതരായവരിൽ 101 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1111 ആയി. 156 പേരാണ് രോഗമുക്തരായത്. മരിച്ച ഏഴുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ് റുസ്താഖിലെ രോഗികളുടെ എണ്ണം 104 ആയി ഉയർന്നു. സുഖപ്പെട്ടവരുടെ എണ്ണം 19 ആയിട്ടുണ്ട്. സോഹാറിലെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. ഇവിടെ 24 പേരാണ് സുഖപ്പെട്ടത്.