ഇന്ന് പുതിയ 73 കേസുകൾ

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 73 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,790 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും 35 പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 325 ആയി ഉയർന്നിട്ടുണ്ട്​
കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഇന്നലെ മരിച്ചിരുന്നു, ഇതോടെ മരണം എട്ടായി. 57 വയസുകാരനായ വിദേശി ആണ് മരണപ്പെട്ടത് ഇതോടെ കോവിഡ് ബാധിച്ചുമരിച്ചവരുടെ എണ്ണം ഒൻപതായി .മലയാളി ഡോക്​ടർ രാജേന്ദ്രൻ നായർ അടക്കം മരിച്ചതിൽ ഏഴു പേരും വിദേശികളാണ്​.മരിച്ച മറ്റ്​ രണ്ടുപേർ സ്വദേശി വയോധികരാണ്